സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുമെന്നുറപ്പുളള മാന്ത്രിക ബജറ്റ്, എം എ യൂസഫലി

0
136

കോവിഡ് സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുമെന്ന് ഉറപ്പുളള മാന്ത്രിക ബജറ്റാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന്, പ്രമുഖ വ്യവസായി എം എ യൂസഫലി. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ഗവേഷണം, വികസനം എന്നിവയ്‌ക്കൊപ്പം ആരോഗ്യസംരക്ഷണത്തിനും ബജറ്റില്‍ പ്രധാന്യം നല്‍കി. ആത്മ നിർഭർ ഭാരത്, കോവിഡ് പാക്കേജുകള്‍ തുടങ്ങിയവ സാധാരണക്കാ‍ർക്ക് ഏറെ പ്രയോജനം ചെയ്യും.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ നേട്ടമുണ്ടായ ബജറ്റാണിത്. കൊച്ചി മെട്രോയ്ക്കുളള സഹായവും, മത്സ്യബന്ധന ഹാർബറാക്കി മാറ്റുമ്പോഴുണ്ടാകുന്ന ഗുണവും സാധാരണക്കാ‍ർക്കാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം

ഒറ്റവ്യക്തിത്വകമ്പനികള്‍ പ്രഖ്യാപനം ഏറെ ഗുണകരമാണ്. നേരത്തെ ലിമറ്റഡ് കമ്പനി ആരംഭിക്കണമെങ്കിൽ രണ്ടോ മൂന്നോ പേർ വേണമായിരുന്നു. ഇത് മാറുന്നതോടെ സ്റ്റാ‍ർട് അപ്പ് മേഖലകള്‍ക്കും നവബിസിനസുകാ‍ർക്കും ഏറെ പ്രയോജനം ലഭിക്കും. ഇരട്ടനികുതി ഒഴിവാക്കുന്നതിനുളള പ്രഖ്യാപനങ്ങളും സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply