യു എ ഇ യിലെ ഏറ്റവും ആകർഷകമായ ജനപ്രിയ പ്രമോഷനുമായി സഫാരി

0
288

ഷാർജ: ഷാർജ മുവൈലയിലെ സഫാരി ഹൈപ്പർമാർക്കറ്റില്‍ പുതിയ പ്രമോഷന്‍ നാളെ (ഫെബ്രുവരി 1) ആരംഭിക്കുന്നു.
ലോകോത്തര ബ്രാന്‍ഡുകള്‍ ഉള്‍പ്പടെ 500ലധികം ഉല്പന്നങ്ങള്‍ ഉള്‍ക്കൊളളുന്ന10, 20, 30 പ്രമോഷനാണ് സഫാരിയില്‍ നാളെ തുടങ്ങുന്നത്. ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികള്‍, ഫർണിച്ചർ, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ്, ഓ‍ർഗാനിക് പച്ചക്കറികള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും നിരവധി ഉല്പന്നങ്ങളാണ് പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഷാർജയുടെയോ യുഎഇയുടെ മറ്റു പ്രദേശങ്ങളിലോ നടന്നു വരുന്ന പ്രമോഷനുകളില്‍ നിന്നും തികച്ചും വ്യത്യസ്തവും ആകർഷകവുമാണ് നാളെ തുടങ്ങി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സഫാരിയുടെ 10, 20, 30 പ്രമോഷന്‍
ഗുണമേന്മ, വിലക്കുറവ്, സമ്മാന പദ്ധതികള്‍ എന്നിവയോടൊപ്പം തന്നെ ഏറെ ശ്രദ്ധേയവും ആക‍ർഷണീയവുമായ പ്രമോഷനുകളും സഫാരിയുടെ പ്രത്യേകതയാണ്.
സഫാരിയുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ ലൈഫ് ഇൻഷുറന്സ് ലഭ്യമാക്കുന്ന പദ്ധതി ആദ്യമായി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തതും സഫാരിയാണ്. സഫാരിയുടെ ‘വിന്‍ 30 ടയോട്ട കൊറോള’ പ്രമോഷനും ‘വിന്‍ 1 കിലോ ഗോള്ഡ്’ പ്രമോഷനും ‘വിന്‍ 15 ടയോട്ട ഫോര്ച്യൂണ‍ർ’ പ്രമോഷനും ‘വിന്‍ ഹാഫ് എ മില്യണ്‍ ദിർഹംസ്’ പ്രമോഷനും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. വിൻ 12 നിസ്സാൻ സണ്ണി പ്രൊമോഷനാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഹൈപ‍ർ മാർക്കറ്റില്‍ നിന്നും 50 ദിര്ഹമിന് സാധനങ്ങള്‍ വാങ്ങുന്നവർക്കെല്ലാം റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 12 നിസ്സാൻ സണ്ണി കാറുകളാണ് സമ്മാനമായി നല്കുന്നത്. അടുത്ത നറുക്കെടുപ്പ് ഫെബ്രുവരി 22 ന് നടക്കും

Leave a Reply