ഇന്ത്യന്‍ തീന്‍മേശകളില്‍ അറബ് ഭക്ഷ്യവിഭവങ്ങള്‍ക്ക് പ്രിയമേറുന്നു

0
309

അറബ് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറുന്നു. അറബ് വിഭവങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്ന തഹീന, വെളുത്ത എളള് എന്നിവയുടെ കയറ്റുമതിയില്‍ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യുഎഇയിലെ പ്രമുഖ ഭക്ഷ്യോത്പന്ന നിർമ്മാതാക്കളായ അല്‍ സിദാവി ഗ്രൂപ്പ് മേധാവി താലിബ് സാലിഹ് അല്‍ സീദാവി പറഞ്ഞു. അജ്മാനില്‍ അല്‍ സീദാവിയുടെ ഫാക്ടറിയില്‍ വച്ച് നടത്തിയ വാർത്താസമ്മേളത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മുംബൈ ഉള്‍പ്പടെയുളള ഇന്ത്യന്‍ നഗരങ്ങളില്‍ അറബ് മേഖലയില്‍ നിന്നുളള ധാരാളം വിദ്യാ‍ർത്ഥികള്‍ പഠിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആ മേഖലകളില്‍ അറബ് വിഭവങ്ങളുടെ ആവശ്യകത വ‍ർദ്ധിച്ചിട്ടുണ്ടെന്നാണ് കയറ്റുമതി മേഖലയില്‍ നിന്നും വ്യക്തമാകുന്നത്. 15,00 ടൺ തഹീനയാണ് മുംബൈയിലേക്ക് കയറ്റി അയക്കുന്നത്. അതേ സമയം തന്നെ കേരളത്തിലും അറബ് വിഭവങ്ങളുടെ സാധ്യതകൾ വർധിക്കുകയാണെന്നും താലിബ് സാലിഹ് അൽ സീദാവി പറഞ്ഞു.ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് എള്ള് കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷെ, ഇന്ത്യയിലെ എള്ള് ബേക്കറി ഉൽപന്ന നിർമാണത്തിനാണ് ഉപയോഗിക്കുക. തഹീന, ഹാമൂസ് എന്നിവ നിർമിക്കുന്ന വെളുത്ത എള്ള് കൂടുതൽ എത്തുന്നത് സുഡാനിൽ നിന്നാണ് ഇത്തരം 19 ലക്ഷം ടൺ എള്ള് അജ്മാനിലെത്തിക്കാൻ ചാഡ് എന്ന ആഫ്രിക്കൻ രാജ്യവുമായി അൽ സീദാവി കമ്പനി കരാർ ഒപ്പിട്ടിട്ടുണ്ട്. തുർക്കിയിലേക്കും, ഇന്ത്യയിലേക്കുമാണ് അജ്മാനിൽ നിന്ന് ഇവ കയറ്റി അയക്കുക. ഇതിനായി അജ്മാൻ സർക്കാറിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. തഹീന നിർമാണം വിപുലമാക്കാൻ സ്ഥാപനം പുതിയ സംവിധാനങ്ങൾ ഒരുക്കുകയാണെന്നും താലിബ് പറഞ്ഞു. ഫഹീമ, ജുലിയ, സലാഹ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply