ദുബായിലെ സബീല്‍ പാർക്കില്‍, ശൈത്യകാല ഉത്സവം തുടങ്ങുന്നു. ജനുവരി 25 നാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന വിന്റർ കാർണിവലിന് തുടക്കമാകുന്നത്. വൈകുന്നേരം 4 മണി മുതൽ രാത്രി 10 വരെ ഗേറ്റ് നമ്പർ 2 ലാണ് കാർണിവല്‍. ഇതിന്റെ ഭാഗമായി,സർക്കസും, സംഗീതസദസമുള്പ്പടെയുളള വിവിധ കലാപരിപാടികള്‍ നടക്കും. ഇതോടൊപ്പം തന്നെ ഫുഡ് ട്രക്കുകൾ, വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കിയോസ്കുകൾ, കുട്ടികളുടെ ഏരിയ വർക്ക് ഷോപ്പുകളുമുണ്ടാകും. ക്യാമ്പിംഗ്, ബാർബിക്യൂ ഇവന്റുകളും കാർണിവൽ പ്രോഗ്രാമിൽ ഉൾപ്പെടുന്നു. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കും കാർണിവല്‍.