ജീവനക്കാ‍ർക്ക് ഓരോ ഏഴ് ദിവസത്തിലും കോവിഡ് പിസിആർ എടുക്കണം, മുന്‍കരുതല്‍ കടുപ്പിച്ച് യുഎഇ

0
241

ദുബായ് : യുഎഇയില്‍ സർക്കാ‍ർ -ഫെഡറല്‍ വകുപ്പുകളിലെ ജീവനക്കാ‍ർക്ക് ഏഴുദിവസത്തിലൊരിക്കല്‍ കോവിഡ് പിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശം. ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്‍റ് ആന്‍റ് ഹ്യൂമണ്‍ റിസോഴ്സസ് ആണ് ഇക്കാര്യം അറിയിച്ചിട്ടുളളത്. കോവിഡ് വാക്സിനെടുത്തവർക്ക് ഇത് ബാധകമല്ല. പക്ഷെ രണ്ട് ഡോസും എടുത്തിരിക്കണമെന്നുമാത്രം. രാജ്യത്ത് കോവിഡ് വ്യാപനം തടയുകയെന്നുളളത് ലക്ഷ്യമാക്കിയാണ് പുതിയ നിർദ്ദേശം. നിലവില്‍ സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടില്ല. എങ്കിലും പല കമ്പനികളും ഒന്നുകില്‍ വാക്സിനെടുക്കുകയോ അതല്ലെങ്കില്‍ നിശ്ചിത ഇടവേളകളില്‍ കോവിഡ് പിസിആർ ടെസ്റ്റ് എടുക്കുകയോ വേണമെന്ന് ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply