ഫോബ്സ് പുറത്തിറക്കിയ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ മുന്നിലെത്തി മലയാളികള്‍. മിഡില്‍ ഈസ്റ്റിലെ 30 പ്രമുഖ വ്യവസായികളുടെ പട്ടികയില്‍ 12 മലയാളികളാണ് ഇടം നേടിയത്.ലുലു ഗ്രൂപ് ചെയർമാനും എം.ഡിയുമായ എം.എ. യൂസഫലിയാണ് പട്ടികയില്‍ ഒന്നാമത് .ലാൻഡ്മാർക് ഗ്രൂപ്പിെൻറ രേണുക ജഗ്തിയാനിയാണ് രണ്ടാമതുണ്ട്.ജെംസ് എജുക്കേഷൻ മേധാവി സണ്ണി വർക്കി, ആർ.പി ഗ്രൂപ് ചെയർമാൻ രവിപിള്ള, വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും എം.ഡിയുമായ ഡോ. ഷംഷീർ വയലിൽ, വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, ശോഭ ഗ്രൂപ് ചെയർമാൻ പി.എൻ.സി. മേനോൻ, തുംബെ ഗ്രൂപ് പ്രസിഡൻറ് തുംബെ മൊയ്തീൻ, ലുലു ഫിനാൻഷ്യൽ ഗ്രൂപ് എം.ഡി അദീബ് അഹ്മദ്, കെഫ് ഗ്രൂപ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ട്രാൻസ് വേൾഡ് ചെയർമാൻ രമേശ് രാമകൃഷ്ണൻ, ഇറാം ഗ്രൂപ് എം.ഡിയും ചെയർമാനുമായ സിദ്ദീഖ് അഹ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹ്മദ്, എയറോലിങ്ക് എം.ഡി അനിൽ ജി. പിള്ള, ലാലു സാമുവേൽ,തുടങ്ങിയവരാണ് പട്ടികയിലുളള മലയാളികള്‍.