അത്ഭുതചെപ്പ് തുറക്കുന്നു, എക്സ്പോ ട്വന്‍ടി ട്വന്‍ടിക്ക് മുന്നോടിയായി പവലിയനുകള്‍ തുറക്കാന്‍ ദുബായ്

0
174
Expo 2020

ദുബായ് എക്സ്പോ ട്വന്‍ടി ട്വന്‍ടിയ്ക്ക് മുന്നോടിയായി പവലിയനുകള്‍ തുറക്കുന്നു. എക്സ്പോ നഗരിയിലെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​ രൂപകൽപനക​ൾ നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​യി സു​സ്ഥി​ര​ത പ​വി​ലി​യ​നു​ക​ളാ​ണ് ജ​നു​വ​രി 22 മു​ത​ൽ മൂ​ന്നു​മാ​സ​ത്തേ​ക്ക് തു​റ​ക്കു​ന്ന​ത്. എക്സ്പോ 2020 ഒക്ടോബറിലാണ് ആരംഭിക്കുന്നതെങ്കിലും പവലിയന്‍സ് പ്രീമിയർ അടുത്തയാഴ്ച ആരംഭിക്കുകയാണ്. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്.. യു.​എ.​ഇ നി​വാ​സി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ജ​നു​വ​രി 22 മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ എ​ക്സ്പോ 2020 ദു​ബാ​യു​ടെ ടെറ -സു​സ്ഥി​ര​ത പ​വി​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കാം.https://expo2020dubai.com/en/pavilions-premiere എ​ന്ന ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​നാ​യും ടിക്കറ്റുകള്‍ ലഭിക്കും. പവലിയനില്‍ നേരിട്ടെത്തിയാല്‍ ടിക്കറ്റ് കിട്ടില്ല.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. അതുകൊണ്ടാണ് ഓണ്‍ലൈനില്‍ നേരത്തെ ബുക്ക് ചെയ്യണമെന്നുളള നിർദ്ദേശം അധികൃതർ വ്യക്തമാക്കിയത്.ജ​നു​വ​രി 22 മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. ചൊ​വ്വ മു​ത​ൽ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന്​ മു​ത​ൽ ഒ​മ്പ​തു​വ​രെ​യാ​ണ് പ്ര​വേ​ശ​നം. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ 10 വ​രെ​യും പ​വലി​യ​ൻ പ്ര​വ​ർ​ത്തി​ക്കും.

Leave a Reply