ഡിഎഫ്എയുടെ രണ്ടാം ഘട്ടം, നാല് സ്റ്റാർട് അപ്പുകള്‍ യോഗ്യത നേടി

0
137

ദുബായ് ഫ്യൂച്ചർ ആക്സിലേറ്ററുകളുടെ രണ്ടാം ഘട്ടത്തിലേക്ക് നാല് സ്റ്റാർട് അപ്പുകള്‍ തെരഞ്ഞെടുത്ത് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി. 2021 ജനുവരി 17 മുതൽ ഫെബ്രുവരി 25 വരെയാണ് ദുബായ് ഫ്യൂച്ചർ ആക്സിലേറ്റർ (ഡിഎഫ്എ) നടക്കുന്നത്. ഡി‌എഫ്‌എയുടെ എട്ടാം പതിപ്പിൽ ആർ‌ടി‌എയുടെ പങ്കാളിത്തത്തിന്‍റെ ഭാഗമായാണിത്. കോവിഡ് കാലത്തെ പുതിയ വെല്ലുവിളികളെ എങ്ങൻെ അനുകൂലമാക്കാമെന്നുളളതാണ് പ്രധാനവെല്ലുവിളിയെന്ന്, ആർ‌ടി‌എയിലെ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടറിലെ ഫ്യൂച്ചർ കം സിഇഒ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർ മുഹമ്മദ് അൽ മുധറെബ് പറഞ്ഞു.
പ്രാരംഭ ഘട്ടത്തിലെ 6 സ്റ്റാർട്ടപ്പുകളിൽ നിന്ന് 4 സ്റ്റാർട്ടപ്പുകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം നവംബർ 1 മുതൽ 25 വരെ നടന്ന വെർച്വൽ മീറ്റിംഗുകൾ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഭാവിയിൽ ഗതാഗത സംവിധാനങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന അടിയന്തിര സാഹചര്യങ്ങളെയും പ്രതിസന്ധികളെയും നേരിടാൻ നൂതനമായ പരിഹാരങ്ങളെന്നുളളതാണ് പ്രധാന ലക്ഷ്യം. ഗതാഗത ഇൻഫ്രാസ്ട്രക്ചർ ആസൂത്രണം ചെയ്യുന്നതിൽ പൊതുജനങ്ങളുമായി ഇടപഴകുന്നതിന് വഹിക്കുന്ന പ്രധാന്യവും പ്രധാന വിഷയമാകുന്നു.

Leave a Reply