മുഹമ്മദ്‌ അസ്ഹറുദ്ധീനെ കെ.എം.സി.സി ലെജന്‍റ് സ്റ്റാർ പുരസ്കാരം നൽകി ആദരിക്കും

0
271

ദുബായ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്‍റില്‍ കേരളത്തിനായി വേഗമേറിയ സെഞ്ച്വറി നേടിയ കാസർഗോഡ് ജില്ലയുടെ അഭിമാനം മുഹമ്മദ്‌ അസ്ഹറുദ്ധീനെ ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ലെജന്‍റ് സ്റ്റാർ പുരസ്കാരം നൽകി ആദരിക്കുമെന്ന് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു. ഇത് മുഹമ്മദ്‌ അസ്ഹറുദ്ധീനു പ്രവാസികള്‍ നല്‍കുന്ന ആദരവാണെന്നും ഭാരവാഹികൾ പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യമായി സെഞ്ച്വറി നേടുന്ന കേരള താരമായി മാറിയ കാസർഗോഡ് തളങ്കര സ്വദേശിയായ മുഹമ്മദ്‌ അസ്ഹറുദ്ധീന്‍റെ തകർപ്പൻ പ്രകടനമാണു കേരളത്തിനു മിന്നും വിജയം സമ്മാനിച്ചത്. കേരള ടീമിൽ ഇടം നേടിയ ശേഷം പരുക്ക് കാരണമല്ലാതെ ഒരിക്കലും പുറത്തിരിക്കേണ്ടി വന്നിട്ടില്ലാത്ത അസ്ഹറുദ്ധീൻ പടുത്തുയർത്തിയർത് നിരവധി റെക്കോഡുകളാണ്നിലവിൽ വേഗമേറിയ സ്വഞ്ചറി നേടിയ ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്താണു അസ്ഹറുദ്ധീന്‍റെ സ്ഥാനം. ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ ജില്ലാ ഭാരവാഹികളായ അഡ്വ.ഇബ്രാഹിം ഖലീൽ, റാഫി പള്ളിപ്പുറം, മഹമൂദ് ഹാജി പൈവളിക, സി എച്ച് നൂറുദീൻ, റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബീ, ഫൈസൽ മുഹ്‌സിൻ, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാനിച്ചേരി, അബ്ബാസ് കെ പീ കളനാട്, അഷ്‌റഫ് പാവൂർ,, മുഹമ്മദ് കുഞ്ഞി എം സീ, ഹാഷിം പടിഞ്ഞാർ, ശരീഫ് പൈക്ക തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ ട്രഷറർ ഹനീഫ് ടീ ആർ മേൽപറമ്പ്, നന്ദി പറഞ്ഞു.

Leave a Reply