കോവിഡ് കാലം ഓ‍ർമ്മിപ്പിക്കുന്നു, ആയു‍ർവേദത്തിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കൂ

0
282

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രധാന്യം കൊടുക്കേണ്ട ദിനങ്ങളിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നതെന്ന് ആയുർവേദ ഡോക്ടർ അന്‍വർ. ആയുർ വേദം മനുഷ്യന് നല്‍കിയിട്ടുളളത് രോഗം വരാതിരിക്കുന്നതിനുളള പ്രതിരോധമാണ്. അത് ആയുർവേദത്തിലൂടെ കൂടുതല്‍
ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കല്‍ ഗ്രീന്‍ ലൈഫ് ആയുർവേദിക് സെന്‍റർ ദുബായ് അല്‍ നഹ്ദ മെട്രോ സ്റ്റേഷനുസമീപം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത ശൈലീ രോഗങ്ങള്‍ക്ക് പാർശ്വഫലങ്ങളില്ലാതെ ആയുർവേദ വിധി പ്രകാരമുളള ചികിത്സയെന്നുളളതാണ് കോട്ടക്കല്‍ ഗ്രീന്‍ ലൈഫ് ആയുർവേദിക് സെന്‍റർ മുന്നോട്ടുവയ്ക്കുന്നത്. 14 ാം തിയതി വൈകീട്ട് അഞ്ച് മണിക്ക് അബ്ദുള്‍ മാജിദ് റാഷിദ് അല്‍ അലിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുക. കോവിഡ് കാലമായതുകൊണ്ടുതന്നെ നാട്ടില്‍ ചെന്ന് ആയുർവേദ ചികിത്സ ചെയ്തവർക്കെല്ലാം അത് തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. നാട്ടിലെ അതേ ഗുണനിലവാരത്തില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നിന്നുളള മരുന്നുപയോഗിച്ചാണ് ചികിത്സ നടത്തുന്നതെന്നും വാ‍ർത്താസമ്മേളത്തില്‍ ഡോക്ടർ അന്‍വർ പറഞ്ഞു.

രോഗപ്രതിരോധ ശേഷിക്കൂട്ടുന്നതിനുളള ഔഷധക്കൂട്ടുകളും, പ്രസവാനന്ത ശുശ്രൂഷയ്ക്കുളള പ്രത്യേക വിഭാഗവും, അത്യാവശ്യമെങ്കില്‍ രോഗികളെ വീട്ടിലെത്തി ചികിത്സിക്കുന്നതിനുളള സൗകര്യവും കോട്ടക്കല്‍ ഗ്രീന്‍ ലൈഫ് ആയുർവേദിക് സെന്‍ററിന്‍റെ പ്രത്യേകതയാണ്. മെഡിക്കല്‍ ഡയറക്ടർ ഡോ അർച്ചന നിഖില്‍, സീനിയർ മെഡിക്കല്‍ ഓഫീസർ ഡോ അന്‍വർ ഷാ, മെഡിക്കല്‍ ഓഫീസർ ഡോ ജിന്‍ഷ ആകാശ്, ചെയർമാന്‍ സോമരാജന്‍, മാനേജിംഗ് പാർട്നർ നിസാമുദ്ദീന്‍, മാനേജിംഗ് പാട്ണർ വിനോദ് വർഗീസ് എന്നിവരും വാ‍ർത്താസമ്മേളത്തില്‍ പങ്കെടുത്തു.

Leave a Reply