‘വി റീഡ് വി ലീഡ്’ കെ എം സി സി 2021 ഇയർ ഓഫ് റീഡിങ് വർഷമായി ആചരിക്കുന്നു

0
128

ദുബായ്: വളർന്നുവരുന്ന തലമുറയിൽ വായനാ ശീലം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ്
കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി 2021 വി റീഡ് വി ലീഡ് വായനാ വർഷമായി ആചരിക്കുന്നു. വളർന്ന് വരുന്ന തലമുറയ്ക്ക് ഇത് വരെ ലോകത്ത് എഴുതപ്പെട്ട സാഹിത്യങ്ങളെ പരിചയപ്പെടുത്തി അവയെ വായിക്കാൻ പ്രേരിപ്പിക്കുന്നതിന്നായ് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
അക്ഷരങ്ങളുടെ മനോഹരമായ ഒഴുക്കിനെ അറിയാനും ആസ്വദിക്കാനും പ്രേരണ നൽകുന്ന ഈ വായനാ വർഷത്തിൻ്റെ ഭാഗമാകാൻ എല്ലാ അക്ഷര പ്രേമികളും മുന്നോട്ടു വരണമെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലയിലെ മുഴുവൻ
എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റികൾക്കുംഎം എസ് എഫ് ജില്ലാ കമ്മിറ്റി മുഖേന പുസ്തകം വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ കെ എം സി സി യുടെ സ്നേഹ സമ്മാനമെന്ന നിലക്ക് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വിശ്വ വ്യക്തിത്വത്തെക്കുറിച്ചുള്ള പഠനമായ “ഖായിദെ അഅസം മുഹമ്മദ് അലി ജിന്ന: വിഘടനവാദി, വിഭജനവാദി, വർഗ്ഗീയവാദി” എന്ന ശീർഷകത്തിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഇ സാദിഖ്അലി എഴുതിയ പുസ്തകം വിതരണം ചെയ്ത് വായനവർഷത്തിന് തുടക്കം കുറിക്കും ‘ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ അംബാസ്സഡർ’ എന്നും ‘ഇന്ത്യൻ സെക്കുലറിസത്തിന്‍റെ പിതാവ്’എന്നും വിശേഷിപ്പിക്കപ്പെട്ട ജിന്നയുടെ സംഭവബഹുലമായ ജീവിതത്തിൽ നിന്നുള്ള ചില അസുലഭ നിമിഷങ്ങൾ അവതീർണ്ണമായ ഒരു ഗ്രന്ഥമാണിത്. പ്രവാസ ലോകത്ത് വായന കുറഞ്ഞ് വരുന്നു, പുസ്തകങ്ങളുമായി അടുപ്പം കുറയുന്നു എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും വായന മരിച്ചിട്ടില്ല എന്ന് തെളിയുക്കുന്നതാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കാണുന്ന മലയാളികളുടെ സാന്നിധ്യം തെളിയിക്കുന്നത്, ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തക സംഗമത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു .ദുബായ് കെ എം സി സി സംസ്ഥാന ആകടിംഗ് പ്രസിഡണ്ട് എം സി ഹുസൈനാർ ഹാജി എടച്ചാകൈ ഉൽഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു മുസ്ലീം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്ള മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ, വൈസ് പ്രസിഡണ്ട് ഹനീഫ ചെർക്കള, ജില്ലാ ട്രഷറർ ഹനീഫ ടി ആർ, ജില്ലാ ഭാരവാഹികളായ സി എച്ച് നൂറുദ്ദീൻ കാഞ്ഞങ്ങാട് , കെ പി അബ്ബാസ് കളനാട് , അഷറഫ് പാവൂർ മഞ്ചേശ്വരം , സലിം ചേരങ്കൈ, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മൊഹ്സിന് തളങ്കര ,മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ ബാവ, സുബൈർ കുബനൂർ ഡോക്ടർ ഇസ്മായിൽ, ഷാഫി ചെർക്കള , സിദ്ധീഖ് അടൂർ, ഷബീർ കൈതക്കാട്, ഇബ്രാഹിം ബേരികെ സത്താർ ആലംപാടി, ബഷീർ സി.എ പള്ളിക്കര,
സലാം മാവിലാടം, അഷറഫ് ബച്ചൻ കാഞ്ഞങ്ങാട് ,എന്നിവർ പ്രസംഗിച്ചു അഷ്‌റഫ് പാവൂർ പ്രാർത്ഥനയും
ജില്ലാ സെക്രട്ടറി സലാം തട്ടാൻചേരി നന്ദിയും പറഞ്ഞു

Leave a Reply