“പ്രവാസികൾക്ക്‌ ആരോഗ്യ ഇൻഷുറൻസ്‌” സർക്കാറിനെ അഭിവാദ്യം ചെയ്യുന്നു: ഓർമ

0
67

പ്രവാസികൾക്ക്‌ ആരോഗ്യ ഇൻഷുറൻസ്‌ ഏർപ്പെടുത്തിയ സർക്കാറിന്‍റെ നടപടി ലക്ഷക്കണക്കിനു വരുന്ന സാധാരണക്കാരായ പ്രാവസികൾക്ക്‌ വലിയ ആശ്വാസവും പ്രതീക്ഷയുമാണു നൽകുന്നതെന്ന് ഓ‍ർമ. 550 രൂപക്ക്‌ 18 നും 60 നും ഇടയിലുള്ള പ്രവാസികൾക്കും അവരൊടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും ഈ ഇൻഷുറൻസ്‌ പദ്ധതിയിൽ അംഗമാവാൻ കഴിയും. 2 ലക്ഷം രൂപവരെയാണു ഇപ്പോൾ ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കുക. നോർക്കയുടെ വെബ്‌ സൈറ്റിലൂടെ ഓൺലൈനായി ആളുകൾക്ക്‌ ഇൻഷുറൻസ്‌ പദ്ദതിയിൽ അംഗമാവാൻ കഴിയും. ന്യൂ ഇന്ത്യാ അഷുറൻസ്‌ കമ്പനിയുമായി സഹകരിച്ചാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്.സർക്കാർ അധികാരത്തിൽ വന്നയുടൻ 500 രൂപ ഉണ്ടായിരുന്ന പെൻഷൻ 2000 രൂപയാക്കിയതും, കോവിഡ്‌ കാലത്ത്‌ നാട്ടിൽ കുടുങ്ങിയവർക്ക്‌ 5000 രൂപ ധനസഹായം നൽകിയതുമെല്ലാം പ്രവാസികളെ ഈ സർക്കാർ ചേർത്തു പിടിക്കുന്നു എന്നതിന്‍റെ ഉദാഹരമാണെന്ന് ഓർമ അഭിപ്രായപ്പെട്ടു.
എല്ലാ പ്രവാസികളും സർക്കാർ ഒരുക്കി തരുന്ന ഈ ഇൻഷുറൻസ്‌ പദ്ധതി പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം പ്രവാസി ക്ഷേമപദ്ധതി നടപ്പാക്കുന്ന സർക്കാറിനെ അഭിവാദ്യം ചെയ്യുകയാണെന്നും ഓർമ ജ.സെക്രട്ടറി കെ.വി.സജീവനും പ്രസിഡണ്ട്‌ അൻവർ ഷാഹിയും അറിയിച്ചു.

Leave a Reply