കോസ്മോസ് സ്പോർട്സ് ക്രിക്കറ്റ് ലീഗിൽ ഇൻഫെർനോ ജേതാക്കൾ

0
134

ദുബായ് : കോസ്മോസ് സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിൽ ഇൻഫെർനോ ക്രിക്കറ്റ് ടീം ജേതാക്കളായി. കരാമയിലുള്ള കോസ്മോസിന്‍റെ ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.തുമ്പെയ് ക്രിക്കറ്റ് ടീം ടൂർണ്ണമെന്‍റില്‍ റണ്ണറപ്പായി. ഏറെ വാശിയേറിയ ഫൈനൽ മത്സരത്തിൽ 52 റൺസിനാണ് ഇൻഫെർനോ നേതാക്കളാത്.വിജയികൾക്ക് കോസ്മോസ് സ്പോർട്സ് അക്കാദമി ചെയർമാൻ എ കെ ഫൈസൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ടൂർണ്ണമെന്റിൽ 18 ടീമുകളാണ് പങ്കെടുത്തത്. ടൂർണമെന്‍റ് ടീമുകൾക്ക് കളിക്കാൻ രജിസ്ട്രേഷൻ ഫീസ് സൗജന്യമായിരുന്നു. വിജയികൾക്ക് 5000 ദിർഹമിന്‍റെ ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനക്കാർക്ക് 2500 ദിർഹമുമാണ് ലഭിച്ചത്. പ്രവാസലോകത്തെ കായികരംഗത്തിന് ഊർജ്ജം പകരുന്ന വിവിധങ്ങളായ പദ്ധതികൾ കോസ്മോസ് സ്പോർട്സ് അണിയറയിലൊരുങ്ങുന്നുണ്ടെന്ന് എ കെ ഫൈസൽ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു ടൂർണമെന്‍റ് നടന്നത്. കോസ്മോസ് സ്പോർട്സ് അക്കാദമിയുടെ ക്രിക്കറ്റ് ടീം കോച്ച് മോഹനന്‍റെ നേതൃത്വത്തിലാണ് ടൂർണമെന്‍റ് ഏകോപിപ്പിച്ചത്.

Leave a Reply