യാത്രാവിലക്ക് നീക്കാന്‍ സൗദി അറേബ്യ, അന്താരാഷ്ട്ര വിമാനസർവ്വീസ് മാർച്ച് 31 മുതല്‍ ആരംഭിക്കും

0
134

അന്താരാഷ്ട്ര വിമാനസർവ്വീസ് പുനരാരംഭിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് വരുന്ന മാർച്ച് 31 ഓടെ നീക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര വിമാനസർവ്വീസിന് ഏർപ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നീങ്ങുന്നതോടെ ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളള പ്രവാസികള്‍ക്ക് സൗദി അറേബ്യയിലേക്ക് പോകാം. എല്ലാ കര കടല്‍ വ്യോമ അതിർത്തികളും തുറക്കുമെന്നാണ് അറിയിപ്പ്.സൗദി പൗരന്മാർക്ക് സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും ഇതോടെ സാധിക്കും.

Leave a Reply