കയറ്റിറക്കുമതിയുടെ കണ്ടയ്ന‍ർ ക്ഷാമം, ഭക്ഷ്യോത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചേക്കുമെന്ന് ഹരീഷ് തഹലിയാനി

0
185

കോവിഡ് സാഹചര്യത്തില്‍ അനുഭവപ്പെടുന്ന കണ്ടെയ്ന‍ർ ക്ഷാമം മൂലം ഭക്ഷ്യോത്പന്നങ്ങളുടെ വില അഞ്ച് ശതമാനമുയരാനുളള സാധ്യതയുണ്ടെന്ന് യുഎഇയിലെ ഭക്ഷ്യ സുരക്ഷ രംഗത്തെ പ്രമുഖനും അറബ് ഇന്ത്യാ സ്പൈസസ് മാനേജിംഗ് ഡയറക്ടറുമായ ഹരീഷ് തഹലിയാനി.എന്നാല്‍ അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജ്മാനിലെ അറബ് ഇന്ത്യ സ്പൈസസ് ഫാക്ടറിക്കുളളില്‍ നടത്തിയ പ്രത്യേക വാർത്താസമ്മേളത്തിലാണ് ഹരീഷ് തഹിലിയാനി ഇക്കാര്യം സൂചിപ്പിച്ചത്. യുഎഇയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആറ് മാസത്തേക്കുളള ഭക്ഷണം സംഭരിക്കാനുളള ശേഷി അറബ് ഇന്ത്യാ സ്പൈസസിനുണ്ട്. 2020 ന്‍റെ ആദ്യപകുതിയിലാണ് ഇത്രയും സംഭരണശേഷയിലുളള സൈലോകള്‍ ഷാ‍ർജ ഫ്രീസോണില്‍ പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ പുറത്തുനിന്നുമുളള ഇറക്കുമതിയില്ലാതെ തന്നെ ആറുമാസം ഭക്ഷ്യ ഉല്‍പന്നങ്ങള്‍ യുഎഇയിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും.

അറബ് ഇന്ത്യാ സ്പൈസസ് മാനേജിംഗ് ഡയറക്ടർ ഹരീഷ് തഹലിയാനി

കർഷകരുടെ സമരം ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ ഉയർത്തുന്നത് വെല്ലുവിളികളാണ് . എന്നാല്‍ യുഎഇയില്‍ ഇത് കാര്യമായി ബാധിക്കില്ലെങ്കിലും, കർഷകരുടെ സമരം ഉയർത്തുന്ന കയറ്റുമതി ഭക്ഷ്യക്ഷാമം മുന്‍കൂട്ടി കാണുന്നുണ്ട്. അതിലേക്ക് കടക്കാതെ ആ വിഷയം തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ആവശ്യമുളളവർക്ക് ടിക്കറ്റുകള്‍പ്പടെയുളള സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. യുഎഇയില്‍ തന്നെ നിരവധി ലേബർ ക്യാംപുകളിലേക്കും ക്വാറന്‍റീനിലും മറ്റും കഴിഞ്ഞവർക്കും ഭക്ഷ്യസാധനങ്ങളെത്തിക്കാന്‍ സാധിച്ചതും ചാരിതാ‍ർത്ഥ്യത്തോടെയാണ് ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരീഷ് തഹിലിയാനിക്കൊപ്പം മകളും അറബ് ഇന്ത്യാ ഇന്ത്യാ സ്പൈസസിന്‍റെ ഡയറക്ടറുമായ ഹിനാ തഹലിയാനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ആ‍ർ കെ പള്‍സസിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന 1,2,3 ദിർഹം പ്രൊമോഷന്‍ യുഎഇയിലെ റീടെയ്ല്‍ മേഖലയിലുണ്ടാക്കിയ വലിയമാറ്റത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. യുഎഇയുടെ ധാന്യവർഗങ്ങളുടെ വിഹിതത്തില്‍ 60 ശതമാനത്തോളം നല്‍കുന്നത് അറബ് ഇന്ത്യാ സ്പൈസസ് ആണ്. കഴിഞ്ഞ 70 വ‍ർഷത്തോളമായി ഈ മേഖലയിലുളള അറബ് ഇന്ത്യാ സ്പൈസസ് മൊത്ത വ്യാപാരത്തില്‍ നിന്ന് ചെറുകിട വ്യാപാരത്തിലേക്ക് വന്നപ്പോള്‍ മേഖലയില്‍ കൂടുതല്‍ ഇടപടലുകള്‍ നടത്താന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളത്തില്‍ ആർ കെ പള്‍സസ് ആന്‍റ് സ്പൈസസ്, സൂര്യമാവ് തുടങ്ങിയവരുടെ വിതരണക്കാരായ സെവന്‍ ഹാർവെസ്റ്റിന്‍റെ ചെറി മാത്യു, നദീർ അബ്ദുളള, അറബ് ഇന്ത്യാ സ്പൈസസിന്‍റെ ഡിപിംള്‍ തഹിലിയാനി, മോഹന്‍ മേനോന്‍, സാഗർ, രമേഷ്, അഭിഷേക് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply