വൺ ആർടിസ്റ്റ് ടൂ ടാലന്‍റ്സ് റിലീസ് ചെയ്തു

0
166

ദുബായ് :ദുബായിലെ സംഗീതപ്രേമികൾക്ക് സുപരിചിചിതനായ വാദ്യ കലാകാരൻ അനീസ് താഷ്കന്‍റിന്‍റെ പുതുമയുള്ള കലാ ഉദ്യമം റിലീസ് ചെയ്തു. വൺ അർറ്റിസ്റ്റ്‌ ടൂ ടാലന്‍റ്സ് എന്ന പേരിലുള്ള കലാസൃഷ്ടിയുടെ പോസ്റ്റർ ഷംസുദീൻ നെല്ലറ ,അഷ്‌റഫ് താമരശ്ശേരിക്ക് നൽകി കൊണ്ടാണ് പ്രകാശനം ചെയ്തത് . തബല വായിച്ചു കൊണ്ട് അതിമനോഹരമായി അനീസ് തന്നെ ഗാനങ്ങൾ ആലപിക്കുന്ന കലാ വിരുന്നാണ് വൺ അർറ്റിസ്റ്റ്‌ ടൂ ടാലെന്‍റ്സ് .ഇതിനോടകം നാട്ടിലും മറുനാട്ടിലും നിരവധി വേദികളിൽ കഴിവുതെളിയിച്ച ഈ കലാകാരന്‍റെ വേറിട്ട കലാപ്രകടനമാണ് ഇത് . മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ അനീസിന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം.

Leave a Reply