എടരിക്കോട് ഗ്ലോബൽ കെ എം സി സി യുടെ സ്വീകരണവും, ലീഗ് പ്രവർത്തകർക്കുള്ള ആദരവും ഞായറാഴ്ച

ദുബായ് : എടരിക്കോട് ടൗൺ ഗ്ലോബൽ കെഎംസിസി യുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,മുതിർന്ന മുസ്ലിംലീഗ് പ്രവർത്തകർക്കുള്ള ആദരവും ഞായറാഴ്ച നടക്കും.ഈ വരുന്ന 10 തിയതി ഞായർ വൈകിട്ട് 7 മണിക്ക് എടരിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് അങ്കണത്തിലാണ് പരിപാടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കും.ഇതിനോടനുബന്ധിച്ച് ഗ്ലോബൽ കെഎംസിസി അംഗങ്ങൾക്കുള്ള വായ്പാ സഹായ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും, മെമ്പർമാർക്ക് വേണ്ടി നടപ്പാക്കുന്ന ആരോഗ്യ ചികിത്സ- പ്രിവിലേജ് കാർഡിന്റെ ബ്രോഷർ പ്രകാശനം നടക്കും.
നീണ്ട കാലം എടരിക്കോട് പ്രദേശത്ത് മുസ്ലിംലീഗിന് വേണ്ടി സജീവമായിരുന്ന 6 മുതിർന്ന പ്രവർത്തകരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. ടി എം കുട്ടി ക്ലാരി , അലവിക്കുട്ടി ഹാജി തുമ്പത്ത്, അബൂബക്കർ ഹാജി തട്ടാരുതൊടി, മുഹമ്മദാജി തുമ്പത്ത്, ബാവ ഹാജി പന്തക്കൻ , മുഹമ്മദാജി കളത്തിങ്ങൽ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങുന്നത് .പരിപാടിയിൽ നിരവധിപ്രമുഖർ സംബന്ധിക്കും

Leave a Reply