ആലംബ ഹീനരെ ചേർത്തു പിടിക്കുക: ഹൈദരലി ശിഹാബ് തങ്ങൾ

0
433

മലപ്പുറം:വിവിധ കാരണങ്ങളാൽ ജീവിത വഴിയിൽ പിന്തള്ളപ്പെട്ടു പോയ ആലംബഹീനരേയും അഗതികളെയും ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. എസ് .വൈ. എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പാണക്കാട് ഹാദിയ സെൻ്ററിൽ സംഘടിപ്പിച്ച ഉറവ് ,വിദ്യാഭ്യാസ പദ്ധതികളുടെ ലോഞ്ചിംഗ് കർമ്മം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് .വൈ .എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഉറവ് സമിതിക്കു കീഴിൽ ദുരിതാശ്വാസം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, ഉറവ് മൻസിൽ, കുടിവെള്ള പദ്ധതി, ബസ് ബേ നിർമ്മാണം എന്നീ ആറ് പദ്ധതികളുടെ പ്രഖ്യാപനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഉറവ് ബ്രോഷർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ പ്രകാശനം ചെയ്തു. 2021 ജനുവരി 24 വെള്ളിയാഴ്ച നടത്തപ്പെടുന്ന ഉറവ് ഡെയിലേക്കുള്ള ധനശേഖരണത്തിലേക്കുള്ള ആധ്യഗഡു എസ് .വൈ .എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളിൽ നിന്ന് സ്വീകരിച്ചു ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
എസ് .വൈ .എസ് ജില്ലാ പ്രസിഡണ്ട് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷത വഹിച്ചു.സമാപന പ്രാർത്ഥനക്ക് ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വംനൽകി. സംസ്ഥാന വർക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് മൊയ്തീൻ ഫൈസി പുത്തനഴി, ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങൾ, ഹംസ റഹ്മാനി കൊണ്ടിപറമ്പ് , സലീം എടക്കര,കാടാമ്പുഴ മൂസഹാജി,ഖാസിം ഫൈസി പോത്തന്നൂർ ,റഹീം മാസ്റ്റർ ചുഴലി,
കെ .എൻ. സി തങ്ങൾ,അഷറഫ് മുസ്ലിയാർ, പി.വി മുഹമ്മദ് മൗലവി,കെ.എം കുട്ടി, അബ്ദുൽ ഖാദർ ഖാസിമി, സയ്യിദ് പി.എം ഹുസൈൻ ജിഫ്രി തങ്ങൾ, എൻ. കുഞ്ഞിപ്പോക്കർ ,മുസ്തഫ ദാരിമി, കെ.വി ബീരാൻ മാസ്റ്റർ, നൂഹ് കരിങ്കപ്പാറ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply