ഓർമയുടെ പ്രവർത്തനോദ്ഘാടനം മുൻ രാജ്യ സഭാ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പി രാജീവ്‌ നിർവഹിച്ചു

0
173

യു എ ഇ യിലെ സാംസ്‌കാരിക സംഘടന ആയ ഓർമ യുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം സൂം മീറ്റിങ്ങിലൂടെ നടത്തി . മുൻ രാജ്യ സഭാ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പി രാജീവ്‌ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു . ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവും, അതിൽ കേരളമെന്ന സംസ്ഥാനം എങ്ങിനെ ബദലായി മാറുന്നു എന്നതിനെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി . ഓർമ ജനറൽ സെക്രട്ടറി സജീവൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്‍റ്‌ അൻവർ ഷാഹി അദ്ധ്യക്ഷനായി. കേരള വ്യവസായ കായിക വകുപ്പ്‌ മന്ത്രി ഇ പി ജയരാജൻ, മുൻ കേരള വിദ്യാഭ്യാസ സാംസ്കരിക മന്ത്രി എം എ ബേബി, എം എൽ എ മാരായ ടി വി രാജേഷ്‌, അബ്ദുൽ കാദർ, മുൻ എം എൽ എ ഗോവിന്ദൻ മാസ്റ്റർ, ലോക കേരളാ സഭാ അംഗം എൻ കെ കുഞ്ഞഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജോയിന്‍റ്‌ സെക്രട്ടറി അനീഷ്‌ നന്ദി പറഞ്ഞു. തുടർന്ന് ഓർമ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

Leave a Reply