അന്താരാഷ്ട്ര യാത്രാ നിർദ്ദേശങ്ങള്‍ പുതുക്കി എയ‍ർ ഇന്ത്യാ എക്സ് പ്രസ്

0
430

വിദേശത്ത് നിന്നും എത്തുന്നവ‍ർക്കായുളള യാത്രാ നിർദ്ദേശങ്ങള്‍ പുതുക്കി എയർഇന്ത്യാ എക്സ് പ്രസ്

 1. എല്ലാ യാത്രാക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂ‍ർ മുന്‍പെങ്കിലും എയർസുവിധയില്‍ രജിസ്ടർ ചെയ്തിരിക്കണം.
 2. ക്വാറന്‍റീന്‍ അടക്കമുളള കാര്യങ്ങളില്‍ ഓരോ സംസ്ഥാനത്തെയും അധികൃത‍രുടെ നി‍ർദ്ദേശങ്ങള്‍ അനുസരിക്കാന്‍ യാത്രാക്കാ‍ർ ബാധ്യസ്ഥരാണ്.
 3. ഗ‍ർഭിണികള്‍, മരണാന്തരചടങ്ങുകളിലേക്ക് എത്തിയവർ, ഗുരുതര അസുഖങ്ങളുളളവർ, പത്ത് വയസിന് താഴെയുളള കുട്ടികളുമായി യാത്ര ചെയ്യുന്നവർ- ഇവർക്കെല്ലാം ക്വാറന്‍റീന്‍ 14 ദിവസമായിരിക്കും
  4 ക്വാറന്‍റീനില്‍ ഇളവ് വേണമെന്നുളളർക്ക് എയർസുവിധയിലുളള ആരോഗ്യസാക്ഷ്യപത്രത്തില്‍ അപേക്ഷ സമർപ്പിക്കാം.
 4. പിസിആർ ആർടി ടെസ്റ്റ് യാത്രയ്ക്ക് 72 മണിക്കൂറിനുളളില്‍ എടുത്തത് സമർപ്പിച്ചും ഇളവിന് അപേക്ഷിക്കാം. ഇന്ത്യയില്‍ വിമാനത്താവളത്തിലെത്തുന്ന പക്ഷം ഇത് നേരിട്ട് അധികൃതർക്ക് കൈമാറണം.
 5. പിസിആ‍ർ ആ‍ർടി നെഗറ്റീവ് റിസല്‍റ്റില്ലാതെ വരുന്നവർക്ക് വിമാനത്താവളത്തില്‍ പരിശോധനാ സൗകര്യമുണ്ട്. ഇവിടെ നിന്ന് ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെങ്കില്‍ ക്വാറന്‍റീനില്‍ ഇളവിന് അപേക്ഷിക്കാം.
 6. പിസിആർ ടെസ്റ്റ് എടുക്കാത്ത യാത്രക്കാർ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനിലും 7 ദിവസത്തെ ഹോം ക്വാറന്‍റീനിലും കഴിയണം
 7. യാത്രക്കാ‍ർ ആരോഗ്യ സേതു ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
 8. വിമാനത്തിലേക്ക് കയറുന്നതിന് മുന്‍പ് ശരീര താപനില ഉള്‍പ്പടെ രേഖപ്പെടുത്തും. എന്തെങ്കിലും അസ്വസ്ഥതയുളളവരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല.
 9. ആരോഗ്യസാക്ഷ്യപത്രം പൂർത്തികരിക്കാത്തവരാണെങ്കില്‍ അത് പൂർത്തീകരിച്ച് വിമാനത്താവളത്തില്‍ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറണം.

ഇതൊക്കെയാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങള്‍- ഇതുകൂടാതെ അതത് സംസ്ഥാന സർക്കാരുകള്‍ കൂടുതല്‍ നിർദ്ദേശങ്ങളോ ക്രമീകരണങ്ങളോ നടത്തുകയാണെങ്കില്‍ അത് അനുസരിക്കാന്‍ യാത്രാക്ക‍ാർ ബാധ്യസ്ഥരാണെന്നും വാർത്താ കുറിപ്പില്‍ എയർഇന്ത്യാ എക്സ് പ്രസ് വ്യക്തമാക്കുന്നു.

കേരളത്തില്‍ സർക്കാർ ക്വാറന്‍റീന്‍ സൗകര്യമൊരുക്കുന്നില്ല. എന്നാല്‍ വീട്ടില്‍ ക്വാറന്‍റീന്‍‍ സൗകര്യമില്ലാത്തവർ ഹോട്ടലുകളിലും മറ്റുമാണ് ക്വാറന്‍റീന്‍ സൗകര്യം തേടുന്നത്. സംസ്ഥാനത്ത് 14 ദിവസത്തെ ക്വാറന്‍റീന്‍ എന്നുളളത് തന്നെയാണ് നിലവില്‍ പിന്തുടരുന്നത്. ഏഴാം ദിവസം ആർടി പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവാണെങ്കില്‍ ക്വാറന്‍റീനില്‍ ഇളവ് നേടാം. അപ്പോഴും ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യകേന്ദ്രങ്ങളില്‍ സന്ദർശിക്കണമെന്നുളളതാണ് നിർദ്ദേശം.

Leave a Reply