ഇൻകാസ് യു എ ഇ കേന്ദ്ര കമ്മിറ്റി ഇടവ സൈഫ്‌ അനുസ്മരണം ചാവക്കാട് മഹാത്മയിൽ നടത്തി

0
172

ചാവക്കാട്: അന്തരിച്ച കോൺഗ്രസ് നേതാവും, യു എ ഇ ഇൻകാസ് മുൻ വർക്കിങ് പ്രസിഡന്‍റും, അബുദാബി മലയാളി സമാജം മുൻ പ്രസിഡന്‍റുമായിരുന്ന ഇടവ സെയ്ഫിന്‍റെ നിര്യാണത്തിൽ യു എ ഇ ഇൻകാസ് കേന്ദ്ര കമ്മറ്റിയുടെ നേത്രത്വത്തിൽ അനുശോചനയോഗം ചേർന്ന് അനുസ്മരണം നടത്തി. ചാവക്കാട് മഹാത്മാ കൾചറൽ സെന്‍ററില്‍ നടന്ന ചടങ്ങിൽ നിരവധി നേതാക്കളും സഹപ്രവർത്തകരും പങ്കെടുത്തു. യു എ ഇ ഇൻക്കാസിന്‍റെ രൂപീകണത്തിൽ ഇടവ സൈഫിനെ വരും തലമുറക്ക് ഒരിക്കലും മറക്കാൻ സധിക്കില്ലെന്ന് യോഗാദ്ധ്യക്ഷൻ കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്‍റ് സലിം ചിറക്കൽ അനുസ്മരിച്ചു.
അൽ ഐൻ ഇൻകാസ് സംസ്ഥാന പ്രസിഡന്‍റ് ഫൈസൽ തഹാനി സ്വാഗതം അറിയിച്ച ചടങ്ങിൽ അജ്‌മാൻ ഇൻകാസ് സംസ്ഥാന പ്രസിഡന്‍റ് നസീർ മുറ്റിച്ചൂർ, ഗ്ലോബൽ സെക്രട്ടറി ടി എ നാസർ, റാസൽ ഖൈമ ആക്ടിങ് പ്രസിഡന്റ് നാസർ അൽദാന, ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ വി ഷാനവാസ്, മഹാത്മ പ്രസിഡന്റ് ബക്കർ സി പുന്ന, നളിനാക്ഷൻ ഇരട്ടപ്പുഴ, സാദിഖ് അലി, രതീഷ് ഇരട്ടപ്പുഴ, ജമാൽ മനയത്ത്, വി സിദ്ധിഖ്, അബ്ദുട്ടി കൈതമുക്ക്, പി വി ഉമ്മെര്‍ തുടങ്ങിയവർ സംസാരിച്ചു. അൽഐൻ ഇൻകാസ് ആക്ടിങ് സെക്രട്ടറി ഹംസ വട്ടേക്കാട് നന്ദി അറിയിച്ചു.

Leave a Reply