ഫൈൻ ടൂൾസിന്‍റെ പുതിയ ഷോറൂം അൽ ഖൂസിൽ പ്രവർത്തനമാരംഭിച്ചു

0
76

ദുബായ് : ഹാർഡ് വെയർ ആൻഡ് ബിൽഡിംഗ് മെറ്റീരിയൽ രംഗത്തെ പ്രമുഖരായ ഫൈൻ ടൂൾസിന്‍റെ പുതിയ ഷോറൂം അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 4-ൽ പ്രവർത്തനമാരംഭിച്ചു. മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടറും, കോസ്മോസ് സ്പോർട്സ് കോ – ചെയർമാനുമായ എ കെ ഫൈസൽ ഷോറൂം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൈൻ ടൂൾസിന്‍റെ ചെയർമാനും,എം ഡി യുമായ വി കെ ഷംസുദീൻ, മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൽ ഗഫൂർ,അബ്ദുസലാം തുടങ്ങിയവർ സന്നിഹിതരായിരുന്നു
ബിൽഡിങ് മെറ്റീരിയൽ രംഗത്തെയും മറ്റും ഏറ്റവും മികവാർന്ന ബ്രാൻഡുകൾ ലഭ്യമാവുന്ന ഇടമാണ് ഫൈൻ ടൂൾസ്. ലോകോത്തര കമ്പനികളായ ഡിവാൾഡ് ,മക്കിറ്റ,യൂക്കെൻ,ഇസാബ്, ഫിഷർ, ജോട്ടൻ പെയ്ന്റ്സ് തുടങ്ങിയ കമ്പനികളുടെ മൊത്തവിതരണക്കാരാണ് ഇവർ. യുഎഇയില്‍ 2000 ല്‍‍ പ്രവ‍ർത്തനം തുടരുന്ന ഫൈൻടൂൾസിന് ഇന്ന് ഇരുപതിലധികം വാണിജ്യസ്ഥാപനങ്ങളുണ്ട്.

Leave a Reply