പുതുവർഷാഘോഷം, ഗതാഗതമാറ്റങ്ങള്‍ വ്യക്തമാക്കി ദുബായ് ആ‍ർടിഎ

0
170

പുതുവർഷാഘോഷം പ്രമാണിച്ച് പൊതുഗതാഗത സംവിധാനങ്ങളിലും റോഡുമാർഗങ്ങളിലുമുളള മാറ്റങ്ങള്‍ വ്യക്തമാക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി. ദുബായ് ഡൗണ്‍ ടൗണിലേക്കുളള പ്രധാന റോഡുകളെല്ലാം വൈകീട്ട് നാലുമണിയോടെ അടയ്ക്കും. ദുബായ് മെട്രോ ബുർജ് ഖലീഫ സ്റ്റേഷന്‍ 31 ന് അഞ്ച് മണിയോടെ അടയ്ക്കും. ഡൗണ്‍ ടൗണില്‍ പുതുവത്സര ആഘോഷം കാണാനായി യുബൈ എമ്മാർ ആപ്പില്‍ രജിസ്ട്ര‍ർ ചെയ്തവർക്കാണ് പ്രവേശനം അനുവദിക്കുക. അല്‍ അസായല്‍ റോഡിലൂടെ നാല് മണിക്ക് ശേഷം ബസുകള്‍ക്കും അത്യാവശ്യവാഹനങ്ങള്‍ക്കും മാത്രമാണ് സഞ്ചാരം അനുവദിക്കുക. മുഹമ്മദ് ബിന്‍ റാഷിജ് ബുലേവാ‍ർഡ് നാല് മണിക്ക് ശേഷം അടയ്ക്കുമെന്നും ആ‍ർടിഎ അറിയിച്ചിട്ടുണ്ട്. എമ്മാർ ഭാഗത്തും മറ്റുമായി 16700 പാർക്കിംഗ് സ്ലോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പുതുവർഷത്തോട് അനുബന്ധിച്ച് ബസുകള്‍ സർവ്വീസ് നടത്തും. 200 ഓളം ബസുകള്‍ സൗജന്യമായി മെട്രോ സ്റ്റേഷനുകളില്‍ നിന്നും സന്ദർശകർക്ക് യാത്രാസൗകര്യമൊരുക്കും. ഗതാഗതമാറ്റങ്ങള്‍ വ്യക്തമാക്കി ആ‍ർടിഎ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply