യൂണിയന്‍ കോപ്പിന്‍റെ ‘ഫൈനല്‍ കോള്‍’

0
187

ഉപഭോക്താക്കള്‍ക്കായി വമ്പിച്ച വിലക്കുറവ് നല്കുന്ന, ‘ഫൈനല്‍ കോള്‍’ പ്രൊമോഷന്‍ ക്യാമ്പയിനിനായി ഒരു കോടി ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്. 20,000ത്തില്‍പ്പരം ഉല്‍പ്പന്നങ്ങള്‍ക്ക് 90% വരെ വിലക്കുറവ് നല്‍കുന്ന ക്യാമ്പയിനാണ് ‘ഫൈനല്‍ കോള്‍’. ഈ വര്‍ഷം തുടക്കം മുതല്‍ 2020 അവസാനം വരെ 101 പ്രൊമോഷണല്‍ ക്യാമ്പയിനുകളാണ് യൂണിയന്‍ കോപ് നടപ്പിലാക്കിയിട്ടുള്ളതെന്ന് യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലും യൂണിയന്‍ കോപ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്ന പ്രൊമോഷനുകളും ഡിസ്‌കൗണ്ട് ഓഫറുകളും തുടര്‍ന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ഡിസംബര്‍ 29 മുതല്‍ 2021 ജനുവരി ഒന്നുവരെയാണ് ‘ഫൈനല്‍ കോള്‍’ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിട്ടുളളത്. അരി, എണ്ണ, പഞ്ചസാര, മാംസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിങ്ങനെയുള്ള അവശ്യ സാധനങ്ങള്‍ക്കും ഇതിന് പുറമെ ഇലക്ട്രിക്കല്‍, ഹൗസ്‌ഹോള്‍ഡ് അപ്ലൈയന്‍സസിനും വിലക്കിഴിവ് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ക്യാമ്പയിനിന് യൂണിയന്‍ കോപ് തുടക്കിമട്ടതെന്ന് ഡോ. അല്‍ ബസ്തകി വ്യക്തമാക്കി.

Leave a Reply