ഫോട്ടോഗ്രാഫിയില്‍ ഇഷ്ടമുളളവരാണോ നിങ്ങള്‍, എങ്കില്‍ തയ്യാറായിക്കോളൂ ഫ്യൂച്ച‍ർ പ്രൂഫിനായി

0
197

നികോൺ മിഡിൽ ഈസ്റ്റ് & ആഫ്രിക്കാ വിഭാഗം അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, സോളോ ഫിലിം മേക്കറും ആയ സുൽത്താൻ ഖാനുമായ് ചേർന്നു യുഎയിലെ ഹൈസ്കൂൾ & സർവകലാശാല വിദ്യാർഥികൾക്കായി “ഫ്യൂച്ച‍ർ പ്രൂഫ്” എന്ന പേരിൽ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു. നികോൺ ഇസഡ് -50 ക്യാമറ കിറ്റുകളും ലെൻസുകളും വിജയികൾക്ക് ലഭിക്കുന്നതിനോടൊപ്പം ആദ്യസ്ഥാനങ്ങളിൽ എത്തുന്ന മൂന്ന് ചിത്രങ്ങൾ ദുബായിലെ റീൽ സിനിമാ തിയേറ്ററിൽ തിരഞ്ഞെടുക്കപ്പെട്ട സദസ്സിനും മീഡിയ ഒഫീഷ്യൽസിനും മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നതുമാണ്.
യോഗ്യതാ റൗണ്ടിലേക്ക് 15 വയസ്സിനും 21 വയസ്സിനും ഇടയിലുള്ള വിദ്യാർഥികൾക്ക് തങ്ങൾ സ്വന്തമായി നിർമിച്ച ഏതൊരു സൃഷ്ടിയും അയക്കാവുന്നതാണ്, പ്രവേശനം സൗജന്യമാണ്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് സുൽത്താൻ ഖാന്‍റെ നേതൃത്വത്തിൽ പരിശീലന കളരിയും അതോടൊപ്പം ഫിലിം നിർമിക്കുന്നതിനായി നിക്കോൺ ഇസഡ് 50 ക്യാമറ കിറ്റുകളും നൽകുന്നതായിരിക്കും. സുൽത്താൻ ഖാൻ ഒറ്റയ്ക്ക് യാത്ര ചെയ്തു നിർമിച്ച ചിത്രം കഴിഞ്ഞ ഒക്ടോബർ മാസം ദുബായ് മാളിലെ റീൽ സിനിമയിൽ പ്രദർശിപ്പിച്ചിരുന്നു. വളർന്നു വരുന്ന കലാകാരന്മാർക്ക് പ്രോത്സാഹനമാകുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 14 ജനുവരി 2021നു മുൻപായി https://nikonschool-ae.com/nikonfutureproof എന്ന ലിങ്കിൽ പോയി തങ്ങളുടെ സൃഷ്ടികൾ അയക്കാവുന്നതാണ്. പരിശീലനത്തിന് ശേഷം പുതിയ സിനിമകൾ നിർമിക്കാൻ ആവശ്യമായ കാമറകൾ നിക്കോൺ നൽകും. മികച്ച മൂന്ന് സിനിമകൾ റീൽ സിനിമയുടെ തിയേറ്ററുകളിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിക്കോണിന്‍റെ ഇസഡ്- 50 കാമറയും ലെൻസ് കിറ്റുകളുമാണ് ജേതാക്കൾക്ക് സമ്മാനമായി നൽകുക.

https://nikonschool-ae.com/nikonfutureproof

Leave a Reply