റൂട്ട് ട്വന്‍റി ട്വന്‍റിയെ ബന്ധിപ്പിക്കാന്‍ ബസ്റൂട്ട് ആരംഭിച്ച് ആർടിഎ

0
246

രണ്ട് പുതിയ ബസ് റൂട്ടുകള്‍ ആരംഭിച്ച് റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട്ട് അതോറിറ്റി. റൂട്ട് 2020യിലുളള മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കാനാണ് ബസ് സർവ്വീസുകള്‍ ആരംഭിക്കുന്നത്. F45 അല്‍ ഫുർജാന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഡിസ്കവറി ഗാർഡന്‍സ് വരെ സർവ്വീസ് നടത്തും. തിരക്കുളള സമയങ്ങളില്‍ ഓരോ 20 മിനിറ്റിലും സർവ്വീസുണ്ടാകും. F56 ദുബായ് ഇന്‍റർനെറ്റ് സിറ്റിയേയും അല്‍ ഖയില്‍ മെട്രോ സ്റ്റേഷനേയും ബന്ധിപ്പിക്കും. തിരക്കുളള സമയങ്ങളില്‍ ഓരോ 15 മിനിറ്റിലുമായിരിക്കും സർവ്വീസ്. അതേസമയം റൂട്ട് 85, റൂട്ട് F42 എന്നിവ ഇനി ഉണ്ടായിരിക്കില്ല. ജനുവരി ഒന്നുമുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക

Leave a Reply