ഒമാന്‍ രാജ്യാന്തര അതി‍ർത്തികള്‍ തുറക്കുന്നു

0
267

യുറോപ്പില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലെന്നോണം അടച്ച രാജ്യത്തിന്‍റെ കര ജല വ്യോമയാന അതിർത്തികള്‍ ഒമാന്‍ തുറക്കുന്നു. 29 ന് അതിർത്തികള്‍ തുറക്കുമെന്ന് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് 72 മണിക്കൂറിനുളളിലെ കോവിഡ് 19 നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാണ്. രാജ്യത്ത് എത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും പരിശോധനയും ഉണ്ടാകും. ഡിസംബർ 21 നാണ് അതിർത്തികള്‍ അടയ്ക്കുന്നുവെന്ന പ്രഖ്യാപനം ഒമാന്‍ നടത്തിയത്.

Leave a Reply