ദുബായ് ടാക്സിയില്‍ 3 പേർക്ക് യാത്ര അനുവദിച്ച് ആർടിഎ

0
203

ദുബായ് ടാക്സിയില്‍ ഡ്രൈവറെ കൂടാതെ യാത്രചെയ്യാന്‍ കഴിയുന്ന ആളുകളുടെ എണ്ണം മൂന്നാക്കി ഉയർത്തി റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. പക്ഷെ മൂന്നാമത്തെയാള്‍ 14 വയസില്‍ താഴെയുളള കുട്ടിയായിരിക്കണമെന്നുളളതാണ് നിബന്ധന. കോവിഡ് സാഹചര്യത്തിലാണ് ടാക്സിയില്‍ യാത്രചെയ്യാന്‍ കഴിയുന്ന ആളുകളുടെ എണ്ണം ഡ്രൈവറെ കൂടാതെ രണ്ടാക്കി കുറച്ചത്. ഡ്രൈവറുടെ തൊട്ടരികിലുളള സീറ്റ് ഒഴിച്ചിടാനായിരുന്നു ഇത്. ദുബായ് ടാക്സി വാനില്‍ നാല് പേർക്കാണ് യാത്രയ്ക്ക് അനുമതി. ഇതില്‍ മാറ്റമില്ല. മൂന്ന് നിരകളുളള വാഹനത്തില്‍ ഓരോ നിരയിലും രണ്ട് പേർക്ക് സാമൂഹിക അകലം പാലിച്ചിരിക്കാന്‍ സാധിക്കുമെന്നതിനാലാണ് ഇതില്‍ മാറ്റം വരുത്താത്തത്.

Leave a Reply