യാത്ര മുടങ്ങിയവർക്കു ഇടക്കാല പാർപ്പിടം കെ.എം.സി‌.സി ഷെൽറ്ററുകൾ അജ്മാനിൽ സജ്ജമായി

0
336

അജ്‌മാൻ : കെഎംസിസി ഷെൽട്ടറിന്‍റെയും അഡ്മിഷന്‍റെയും ഉദ്‌ഘാടനം യു എ ഇ കെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാനും നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്‌മാനും ഒരുമിച്ചു നിർവഹിച്ചു . പരിപാടിയിൽ ജനറൽ സെക്രെട്ടറി അൻവർ നഹ സ്വാഗതം പറഞ്ഞു .
ട്രഷറർ നിസാർ തളങ്കര , നെസ്റ്റോ സിദ്ധീഖ് , അജ്‌മാൻ കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് സൂപ്പി , ഫൈസൽ കരീം , സി എച് സലേഹ് എന്നിവർ പ്രസംഗിച്ചു . ജനിതകമാറ്റം വന്ന കൊറോണ വൈറസുകളുടെ വ്യാപനഭീതി കാരണം സൗദി -കുവൈത്ത് ബോർഡറുകൾ അടച്ചതിനെ തുടർന്ന് ദുബായിൽ കുടുങ്ങിയ യാത്രക്കാർക്ക് യു.എ.ഇ കെ.എം.സി.സി അജ്മാനിൽ താമസ സൗകര്യമൊരുക്കുന്നു. നിലവിലെ യാത്രാവിലക്ക് അതാത് സർക്കാരുകള്‍ നീട്ടുകയാണെങ്കിൽ നിശ്ചിത ഫോം ഫോം വഴി രജിസ്ട്ര‍ർ ചെയ്യുന്നവർക്കാണു താൽക്കാലിക പാർപ്പിട സൗകര്യം ലഭിക്കുക. രജിസ്റ്റർ ചെയ്യുന്നവരെ വിളിക്കാനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായും കെ.എം.സി.സിയുടെ യു.എ.ഇ നാഷണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിലാണു ഈ ദൗത്യം ആരംഭിക്കുന്നത്. ഡിസംബർ അഞ്ചിനും പതിനഞ്ചിനും ഇടയിൽ യു.എ.ഇയിൽ എത്തിയ സൗദിയിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള യാത്രക്കാർക്കാണു മുൻ ഗണന. പാസ്പോർട്ട് കോപ്പി, വിസ, യാത്രക്കുവേണ്ടി എടുത്ത ടിക്കറ്റ് എന്നിവ ഹാജരാക്കിയാണ് ആവശ്യക്കാർ ഈ സൗകര്യത്തിനു ബന്ധപ്പെടേണ്ടത്. നാഷ്ണൽ കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി .

Leave a Reply