സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ ഓർമ അനുശോചനം രേഖപ്പെടുത്തി

0
67

കേരളത്തിന്‍റെ പ്രിയ കവിയിത്രിയും,
പ്രശസ്ത പരിസ്ഥിതി/സാമൂഹികപ്രവര്‍ത്തകയും,
മുന്‍ വനിതാകമ്മീഷന്‍ അദ്ധ്യക്ഷയുമായിരുന്ന സുഗതകുമാരിടീച്ചറുടെ നിര്യാണത്തില്‍ ഓര്‍മ യുഎഇ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

പാരിസ്ഥിതിക-സാമൂഹിക പ്രവര്‍ത്തനങ്ങളേയും, സാഹിത്യപ്രവര്‍ത്തനേത്തേയും സമന്വയിപ്പിച്ച് കൊണ്ട് കേരളത്തിങ്ങോളമിങ്ങോളം സഞ്ചരിച്ച്
മണ്ണിനും മനുഷ്യനും മലയാളഭാഷയ്ക്കും പ്രകൃതിക്കുംവേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടേയിരുന്ന,
അക്ഷീണം പ്രയത്നിച്ചുകൊണ്ടേയിരുന്ന സുഗതകുമാരിടീച്ചറുടെ വിയോഗം കേരളത്തിന്‍റെ സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്ത് തീരാനഷ്ടമാണെന്ന് ഓര്‍മ വിലയിരുത്തി.

Leave a Reply