ഉപഭോക്തൃ സംതൃപ്തിയറിയാൻ സർവേയുമായി ജിഡിആർഎഫ്എ

0
162

ദുബായ്:ഉപഭോക്താക്കള്‍ക്ക് ലഭിച്ച സേവനങ്ങളുടെ സംതൃപ്തിയറിയുന്നതിന് വേണ്ടി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി) സർവ്വേ സംഘടിപ്പിക്കുന്നു.കമ്മ്യൂണിറ്റി ഹാപ്പിനസ് സർവ്വേ 2020 എന്ന പേരിൽ ഓൺലൈനിലുടെയാണ് അഭിപ്രായങ്ങൾ തേടുന്നത്.ഉപഭോക്തൃകൾക്ക് കൂടുതൽ സന്തോഷകരമായ സേവനങ്ങൾ നൽകുകയെന്ന തന്ത്രപ്രധാന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഉദ്യമമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു.

ഉപഭോക്താക്കളുടെ ആവശ്യങ്ങളും,വിസ നടപടികളുമായി ബന്ധപ്പെട്ട് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ അഭിപ്രായങ്ങൾ സർവ്വ യിലൂടെ അധികൃതർ സ്വരൂപിക്കും. ചോദ്യാവലിങ്ങളിലുടെ ഉപഭോക്തസംതൃപ്തി മനസ്സിലാക്കി – അത് വിലയിരുത്തി കൂടുതൽ മികവുറ്റ സേവനങ്ങൾ നൽകാൻ ഇത് വഴിയൊരുക്കുമെന്ന് അധികൃതർ അറിയിച്ചു

ആളുകൾക്ക് സേവന സംതൃപ്തിയുടെ നില രേഖപ്പെടുത്തുത്താനും, അവരുടെ അഭിപ്രായങ്ങൾ നൽകുവാനും ചോദ്യാവലിയിൽ സൗകര്യമുണ്ട്. അറബിയിലും,ഇംഗ്ലീഷിലും ആളുകൾക്ക് പ്രതികരണം അറിയിക്കാമെന്ന് ദുബൈ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു.സർവേ ഫലങ്ങൾ വകുപ്പ് വെളിപ്പെടുത്തുകയും, ഉപഭോക്താക്കൾക്ക് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആവിശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി

യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ജി ഡി ആർ എഫ് എ പ്രവർത്തിക്കുന്നത്.ജനസന്തുഷ്ടി രേഖപ്പെടുത്തുന്നതിന് ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടുപോകുന്നതിന് പുതിയ മാതൃകയിലൂടെയാണ് വകുപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതെന്നും അൽ മറി വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസ്സിലാക്കാൻ ഇത്തരത്തിലുള്ള സർവ ഏറെ സഹായിക്കുന്നതാണ്.അത് വഴി ഏറ്റവും മികച്ച സന്തോഷകരമായ സേവനം നൽകാൻ കഴിയും.ഓൺലൈൺ ലിങ്കിൽ പേരും മൊബൈൽ നമ്പറും നൽകിയാണ് ഉപഭോക്താക്കൾക്ക് ഇതിൽ പങ്കെടുക്കാൻ കഴിയുക. ആളുകൾക്ക് അവരുടെ സത്യസന്ധമായ അനുഭവങ്ങൾ ഇതിലൂടെ പങ്കുവെക്കാവുന്നതാണെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.

https://m.dnrd.ae/GM/public/survey/submit.aspx?id=hLzvnk9aUdkyotXoQfzyLQ==/

Leave a Reply