തദ്ദേശ തെരെഞ്ഞെടുപ്പ് ഇടതുപക്ഷത്തിനുണ്ടായ വിജയം കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് എന്‍ കെ കുഞ്ഞുമുഹമ്മദ്

0
208

ഇത്തവണത്തെ തദ്ദേശ തെരെഞ്ഞെടുപ്പിനോടുള്ള പ്രവാസ സമീപനം തികച്ചും ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നുവെന്ന് ലോക കേരള സഭ അംഗവും ഓർമ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ മികച്ച വിജയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ വികസന, ജന ക്ഷേമ പ്രവർത്തനങ്ങളെ നേരിട്ട് തിരിച്ചറിയാൻ പ്രവാസികൾക്കടക്കം സാധ്യമായ ഒരു കാലമാണ് കടന്നു പോയത്. കോവിഡ് കാലത്ത് തൊഴിലും വരുമാനവും നഷ്ടപെട്ടവരെ നാട്ടിലെത്താൻ സഹായിച്ച ഇടത് കൂട്ടായ്മകളുടെ പ്രവർത്തനവും നാട്ടിലെത്തിയവരെ പരമാവധി സഹായിച്ചുകൊണ്ടുള്ള സർക്കാർ നയങ്ങളും ജനങ്ങളെ ഇടതുപക്ഷത്തോട് കൂടുതൽ അടുപ്പിച്ചിട്ടുണ്ട്. ഇത്തരം അനുഭവങ്ങളും അവ പ്രവാസി കുടുംബങ്ങളിൽ ഉണ്ടാക്കിയ സ്വാധീനവും ഇടതു പക്ഷത്തിന്‍റെ വിജയത്തിൽ പങ്കു വഹിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply