ഷോപ്പിംഗ് ഉത്സവം ഡിഎസ്എഫിന് ഇന്ന് തുടക്കം

0
130

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 26 ാം പതിപ്പാണ് ഇത്തവണ. കോവിഡ് സാഹചര്യത്തില്‍ കൃത്യമായ പ്രതിരോധ മുന്നൊരുക്കങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുക. ജനുവരി 30 വരെയാണ് ഫെസ്റ്റിവല്‍. റാഫിള്‍ ഡ്രോ, കുടുംബമൊന്നിച്ചുളള ഉല്ലാസ നിമിഷങ്ങള്‍, സംഗീത സദസ്സുകള്‍, എന്നിവയോടൊപ്പം ഇത്തവണയും റീടെയ്ലില്‍ പ്രൊമോഷനുകളുമുണ്ടാകും. വീണ്ടും ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ദിനങ്ങളിലേക്ക് കടക്കുകയാണ്. കോവിഡ് സുരക്ഷിതമായി ഷോപ്പിംഗ് നടത്തുകയെന്നുളളതിനാണ് ഇത്തവണത്തെ പ്രാധാന്യമെന്ന് ഡിഎസ്എഫ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു. എല്ലാത്തവണത്തേയും പോലെ കുടുംബമൊന്നിച്ചുളള ആഘോഷങ്ങള്‍ക്കാണ് പ്രാധാന്യം നല്കുന്നത്.ലോകത്തെ ഏറ്റവുംവലിയ വിപണനമേളയായ ഡി.എസ്.എഫ്. എല്ലാ മൂല്യങ്ങളുടെയും ആഘോഷമായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡിഎസ്എഫിനോട് അനുബന്ധിച്ച് 3500 ഓളം ഷോപ്പുകള്‍ 25 മുതല്‍ 75 ശതമാനം വരെ ഇളവുകള്‍ നല്‍കും. ഇന്‍ഫിനിറ്റി മെഗാ റാഫിളും ഇത്തവണയുണ്ട്. ലോക പ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന സംഗീത വിരുന്ന്, വെടിക്കെട്ട്, തുടങ്ങിയവ വാരാന്ത്യത്തില്‍ നടക്കും.

Leave a Reply