രണ്ടു മണിക്കൂർ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യുന്ന നൂതന സാങ്കേതികതയുമായി അൽ നഹ്‌ദ സെന്‍റർ

0
217

രണ്ടു മണിക്കൂർ കൊണ്ട് വിസ സ്റ്റാമ്പിംഗ് ചെയ്തുകൊടുക്കുന്ന അതിവേഗ പദ്ധതിക്ക് ഡിഎച്ച്എ, ദുബായ് ഖിസൈസ് അൽ നഹ്ദയിൽ പുതുതായി ആരംഭിച്ച അൽ നഹ്ദ സെന്‍ററില്‍ തുടക്കം കുറിച്ചു. ഡിഎച്ച് എ മേധാവി ഹുമൈദ് അൽ കാത്തിമിയാണ് സെന്‍റർ ഔദ്യോഗിമായി ജനങ്ങൾക്ക് തുറന്നു കൊടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങൾക്കു ഏറ്റവും വേഗത്തിലും ഗുണമേന്മയിലും സേവനങ്ങൾ ലഭ്യമാക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി പ്രതിജ്ഞാ ബദ്ധമാണ് എന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അറിയിച്ചു. പൂർണമായും സർക്കാർ അനുബന്ധ ജോലികൾക്കു മാത്രമായി 100, 000 ലക്ഷത്തോളം ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ് ഉത്ഘാടനം ചെയ്തത്. എണ്ണൂറോളം കാറുകൾക്ക് സൗജന്യ പാർക്കിങ്ങും സജ്ജമാണ്. വിവിഐപി , വിഐപി സേവനം, എമിഗ്രെഷനുമായി ബന്ധപ്പെട്ട ജോലികൾ ,വിസ ടൈപ്പിംഗ്, ലോകോത്തര നിലവാരത്തിൽ ഒക്ക്യൂപ്പേഷൻ ഹെൽത്ത് സ്ക്രീനിംഗ് , ആമർ സേവനങ്ങൾ ,പബ്ലിക് നോട്ടറി സേവനങ്ങൾ , സ്വകാര്യ നോട്ടറി സേവനങ്ങൾ , മുൻസിപ്പാലിറ്റി കളക്ഷൻ സെന്റർ , റെവന്യു , ദുബായ് ഇക്കണോമിക് എന്നീ സെന്‍ററുകളെല്ലാം ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നു എന്ന പ്രത്യകതയുമുണ്ട്. മെഡിക്കൽ ടെസ്റ്റിന്‍റെ സങ്കീർണതയിൽപ്പെട്ടു യോഗ്യത ലഭിക്കാതെ വരുന്ന വിഭാഗത്തിൽ പെടുന്നവർക്ക് ഓഡിയോളജി പരിശോധനക്കും, ഓഫ്‍താൽമോളജിക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും പുതിയ സാങ്കേതിക ലാബുകളാണ് ഇവിടെസ്ഥാപിച്ചിട്ടുള്ളത് . തന്മൂലം തന്നെ സങ്കീർണത പൂർണമായും ഇല്ലാത്ത കൃത്യമായ പരിശോധന ഫലം അൽനഹ്ദ സെന്‍ററില്‍ ലഭിക്കുന്നു. ദിവസം 4000 ഓളം ടെസ്റ്റുകൾ നടത്താനും ഒരേ സമയം 800 ആളുകളെ ഉൾക്കൊള്ളാന്‍ അല്‍ നഹ്ദ സെന്‍ററിലുണ്ട്. രണ്ടാം ഘട്ടത്തിൽ 50% ത്തോളം ശേഷി വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. മികച്ച പരിശീലനം സിദ്ധിച്ച 200 ഓളം പ്രൊഫാഷനലുകളുടെ സേവനമാണ് ഡിഎച്ച് എ യുടെ അൽ നഹ്ദ സെന്‍ററില്‍ എത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കാനും സേവനങ്ങൾക്കും വേണ്ടി ഡിഎച്ച്എ സംവിധാനപ്പെടുത്തിയിട്ടുള്ളത് ദുബായിൽ നിന്നും ഷാർജ യിൽ നിന്നും വരുന്നവർക്ക് വളരെ വേഗം ഡ്രൈവ് ചെയ്തു എത്താൻ പറ്റുന്ന ബാഗ്ദാദ് സ്ട്രീറ്റ് ലാണ് അൽ നഹ്ദ സെന്‍ററിന്‍റെ ഈ പുതിയ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്

Leave a Reply