യുഎഇയില്‍ സ്വകാര്യ ആശുപത്രികള്‍ മുഖേനയുളള കോവിഡ് വാക്സിൻ വിതരണം തുടങ്ങി

0
89

അബുദബി: കോവിഡ് പ്രതിരോധത്തിനായി യുഎഇ അംഗീകരിച്ച സിനോഫം വാക്സിൻ സ്വകാര്യ ആശുപത്രികൾ മുഖേന യുഎഇയിൽ നൽകിത്തുടങ്ങി. സ്വകാര്യ മേഖലയിൽ ആദ്യമായി വാക്സിൻ നല്കി തുടങ്ങിയത് വിപിഎസ് ഹെൽത്ത്കെയറാണ്. ഗ്രൂപ്പിന് കീഴിലെ അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ 18 ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ശനിയാഴ്ച രാവിലെ ഒൻപതു മണിമുതൽ വാക്സിൻ വിതരണം ആരംഭിച്ചു. പ്രവാസികളടക്കം നിരവധിപേരാണ് ആദ്യദിനം വാക്സിൻ സ്വീകരിക്കാനെത്തിയത്. വരും ദിവസങ്ങളിൽ വാക്സിൻ നൽകുന്നതിനായി ബുക്കിങ് തുടരുകയാണ്.
മുൻ ദിവസങ്ങളിൽ ബുക്കിങ് നടത്തിയവർക്കാണ് ആദ്യ ദിനം വാക്സിൻ നൽകാനായതെന്നും അയ്യായിരം പേർക്ക് ദിനം പ്രതി വാക്സിൻ നൽകാനുള്ള സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്നും വിപിഎസ് കോവിഡ് വാക്സിനേഷൻ ടാസ്ക് ഫോഴ്‌സ് ലീഡ് ഡോ. പങ്കജ് ചൗള അറിയിച്ചു. ആശുപത്രികളിൽ പ്രത്യേക കേന്ദ്രങ്ങൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി, അൽ ഐൻ നിവാസികൾക്ക് വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം.വാക്സിൻ ലഭിക്കുന്നതിന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് വിപിഎസ് ഹെൽത്ത്കെയർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം. നമ്പർ 8005546. വാട്സ്ആപ്പ് വഴി 0565380055 എന്ന നമ്പറിലും ബുക്ക് ചെയ്യാം. വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് www.vpshealth.com, www.covidvaccineuae.com വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്യാം.വാക്സിൻ നൽകുന്നതിന് ഒരാൾക്ക് 15 മിനിറ്റ് എടുക്കും. വാക്‌സിൻ എടുക്കുന്ന വ്യക്തി അടുത്ത 30 മിനിറ്റ് നിരീക്ഷണത്തിൽ തുടരും.18 വയസും അതിൽ കൂടുതലുമുള്ളവർക്കാണ് വാക്സിൻ.

വാക്സിൻ ലഭിക്കുന്ന ആശുപത്രികൾ

ബുർജീൽ ഹോസ്പിറ്റൽ, അൽ നജ്ദ സ്ട്രീറ്റ് – അബുദാബി

ബുർജീൽ മെഡിക്കൽ സിറ്റി, 28 സ്ട്രീറ്റ് – മുഹമ്മദ് ബിൻ സായിദ് സിറ്റി

മെഡിയോർ 24×7 ഹോസ്പിറ്റൽ, അൽ ഫലാഹ് സ്ട്രീറ്റ് – സോൺ 1 – അബുദാബി

എൽ‌എൽ‌എച്ച് ഹോസ്പിറ്റൽ, മുറൂർ റോഡ് സോൺ 1 ഇ 3-02 – അബുദാബി

ബുർജീൽ മെഡിക്കൽ സെന്റർ, മകാനി മാൾ, അൽ ഷംഖ

ബുർജീൽ മെഡിക്കൽ സെന്റർ, ഡീർഫീൽഡ്സ് മാൾ, ഷഹാമ

ബുർജീൽ മെഡിക്കൽ സെന്റർ, പ്രിസിങ്ക്റ്റ് ബി -01 അൽ സീന

ബുർജീൽ മെഡിക്കൽ സെന്റർ, യാസ് മാൾ

ബുർജീൽ മെഡിക്കൽ സെന്റർ എംഎച്ച്പിസി

ബുർജീൽ ഡേ സർജറി സെന്റർ, അൽ റീം ഐലൻഡ്

ബുർജീൽ ഒയാസിസ് മെഡിക്കൽ സെന്റർ, ബേദ സായിദ്

തജ്മീൽ കിഡ്‌സ് പാർക്ക്, ഷഹാമ. 12

ലൈഫ് കെയർ ഹോസ്പിറ്റൽ, എം -24, മുസഫ, വില്ലേജ് മാളിന് സമീപം

എൽ‌എൽ‌എച്ച് ഹോസ്പിറ്റൽ, എം 7, അൽ മുസഫ

ഒക്യുമെഡ് ക്ലിനിക്, മുസഫ ഇൻഡസ്ട്രിയൽ, മുസഫ

മെഡിയോർ ഇന്റർനാഷണൽ ഹോസ്പിറ്റൽ, ‘ആശാരിജ് ബിദ ബിൻ അമർ, അൽ ഐൻ

ബുർജീൽ റോയൽ ഹോസ്പിറ്റൽ, ഷെയ്ഖ് ഖലീഫ ബിൻ സായിദ് – റോഡ്, അൽ ഐൻ

ബുർജീൽ മെഡിക്കൽ സെന്റർ, ബരാരി മാൾ, അൽ ഐൻ

Leave a Reply