പ്രവാസി ദ്രോഹ നടപടിക്കെതിരെ വിധിയെഴുതണം : ഫൈസൽ തുറക്കൽ

0
427

പ്രവാസി ദ്രോഹ നടപടികൾ സ്വീകരിച്ച കേരള സർക്കാറിനെതിരെയുള്ള കേരള സമൂഹത്തിന്‍റെ പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ദുബായ് കെ എം സി സി പാലക്കാട് ജില്ല പ്രസിഡണ്ട് ഫൈസൽ തുറക്കൽ പറഞ്ഞു .
കോവിഡ് കാലത്ത് ഏറെ ദുരിതം അനുഭവിച്ച പ്രവാസി സമൂഹത്തെ ചേർത്തു പിടിക്കേണ്ടതിന് പകരം ഒറ്റപ്പെടുത്താൻ ആണ് കേരളം ഭരിക്കുന്ന ഇടത് ഭരണകൂടം ശ്രമിച്ചത് . പ്രവാസികളോടുള്ള സ്നേഹം വാഗ്ദാനങ്ങളിൽ മാത്രം ഒതുക്കി. കേരളത്തിന്‍റെ സാമ്പത്തിക സ്രോതസ്സിന്ന് കാരണക്കാരായ പ്രവാസി സമൂഹത്തെ കോവിഡ് പ്രചാരകരായാണ് പൊതു സമൂഹമദ്ധ്യേ അവതരിപ്പിച്ചിരുന്നത് എന്നത് ആരും മറന്നിട്ടില്ല സകല മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കിയ ഒരു സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് . ഇടത് സർക്കാരിന്‍റെ നെറികേടുകൾക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് ഫൈസൽ തുറക്കൽ ആവശ്യപ്പെട്ടു . ദുബായ് കെ എം സി സി ഷൊർണൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രസിഡന്‍റ് ഇബ്രാഹിം ചളവറ അധ്യക്ഷത വഹിച്ചു .

Leave a Reply