24-വർഷവും യു എ ഇ യ്ക്ക് കൃതജ്ഞത പാടി ഗഫൂർ ശാസ്

0
147

ദുബായ്: സ്വപ്നങ്ങൾ മാത്രം കൈമുതലായെത്തിയ തനിക്ക്-നിറമുള്ള ജീവിതം സമ്മാനിച്ച രാജ്യത്തിന് ഇത്തവണയും കൃതജ്ഞതയുടെ പാട്ട് സമ്മാനിക്കുകയാണ് ഒരു മലയാളി. കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശി ഗഫൂർ ശാസാണ് തുടർച്ചയായ 24 വർഷവും യു എ ഇ യുടെ ദേശീയ ദിനാഘോഷത്തിന് കടപ്പാടിന്‍റെ ശീലുകളുമായി എത്തുന്നത്. ഇബ്രാഹിം കാരക്കാട് എഴുതിയ ഹുബിൽ കോർത്ത്… ഉശിരായി വന്ന്…. എന്ന് തുടങ്ങുന്ന വരികൾക്ക് ശബ്ദമേകി കൊണ്ടാണ് ഇത്തവണ ആസ്വാദകർക്ക് മുന്നിലെത്തുന്നത്
ഗായകനും സംഗീതസംവിധായകനുമായ ഗഫൂർ കഴിഞ്ഞ 23 വർഷവും ഇമാറാത്തതിന് നന്ദി പറയുന്ന ഗാനങ്ങൾ പുറത്തിറക്കിവരുന്നു . ലോകമെമ്പാടുനിന്നുള്ള -പ്രവാസികൾക്ക് സമാധാനപൂർണവും സുരക്ഷിതവുമായ ജീവിതം നൽകിയ യു എ ഇ യുടെ മഹാമനസ്കതയും സഹിഷ്ണുതയും പ്രകടമാക്കുന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത് . രണ്ട് പതിറ്റാണ്ട് കടന്ന ഈഉദ്യമം ഗഫൂറിന് – കടപ്പാടിന്‍റേയും സൗഹൃദത്തിന്‍റേയും സ്നേഹപ്പാട്ടുകളാണ്. ഒന്നുമില്ലായ്മയിൽ യു എ ഇ നൽകിയ ജീവിതസൗഭാഗ്യത്തിന് നന്ദിപറച്ചിൽ കൂടിയാണ് തന്‍റെ കലാസൃഷ്ടിയെന്ന് ഗഫൂർ ശാസ് പറഞ്ഞു.
1996-ലാണ് ഗഫൂർ ആദ്യഗാനം ആലപിക്കുന്നത്. മലപ്പുറം ഗഫൂറിന്‍റെ സംഗീതത്തിലാണ് അന്ന് പാടിയത്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെക്കുറിച്ച് പാടിയ ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. അതോടെ എല്ലാവർഷവും ദേശീയദിനത്തിന് ഗഫൂർ പ്രത്യേകം ഗാനങ്ങളൊരുക്കി. 2010 വരെ ഓഡിയോ സി.ഡി.യിലാണ് ഗാനങ്ങൾ ഇറക്കിയിരുന്നത്. പിന്നീട് വീഡിയോ സിഡിയിലുടെ പാട്ട് പുറത്തിറക്കി.ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലിൽ കൂടിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.കേരളത്തിലും യുഎഇയിലുമാണ് ഈ ഗാനത്തിന്‍റെ അണിയറ പ്രവർത്തനങ്ങൾ നടത്തിയത്.ഗോപു കൃഷ്ണയാണ് ഗാനത്തിന് ഈണം നൽകിയത്
ദുബായില്‍ ബിസിനസ് സെറ്റപ്പ് സ്ഥാപനവും, മറ്റു അനുബന്ധ സംരംഭങ്ങളും നടത്തിവരുകയാണ് ഇദ്ദേഹം.

ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട്

Leave a Reply