മോട്ടിവേഷൻ സ്പീക്കർ സി പി ശിഹാബിനെയും കുടുംബത്തെയും സ്വീകരിച്ചു

0
156

ദുബായിൽ നടക്കുന്ന ഐ പി എ ബിഗ് നൈറ്റിൽ പങ്കെടുക്കാനെത്തിയ പ്രമുഖ മോട്ടിവേഷൻ സ്പീക്കറും, യൂട്യൂബറുമായ സിപി ശിഹാബിനെയും കുടുംബത്തെയും,ദുബായ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ദുബായിലെ മലയാളി സംരംഭകരുടെ പൊതുവേദിയായ ഇന്‍റർനാഷണല്‍ പ്രൊമോട്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “ബിഗ് നൈറ്റ് സീസൺ രണ്ടിലെ”പ്രത്യേക അതിഥിയായാണ് ശീഹാബും കുടുംബവും ദുബായിൽ എത്തിയിരിക്കുന്നത് .പരിപാടിയിൽ ഇദ്ദേഹം പ്രചോദനപ്രസംഗം നടത്തും.ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിൽ ചെയർമാൻ ഷംസുദ്ദീൻ നെല്ലറ, റിയാസ് കിൽട്ടൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു .ബിഗ് നൈറ്റ് 2-ൽ വാണിജ്യ ലോകത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്

Leave a Reply