യൂണിയന്‍ കോപ്പിന്‍റെ അല്‍ വർഖ സിറ്റി മാള്‍ തുറന്നു

0
315

യൂണിയന്‍ കോപ്പിന്‍റെ മൂന്നാമത്തെ മാള്‍, അല്‍ വർഖ സിറ്റി മാള്‍ പ്രവ‍ർത്തനം തുടങ്ങി. യൂണിയൻ കോപ് സി. ഇ.ഒ. ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസിയുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ ഡയറക്ടർമാർ, മാനേജർമാർ തുടങ്ങിയവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.ദുബായിലെ അൽ വർഖ മൂന്നിൽ മി‍ർദിഫിനും അൽ വർഖക്കും ഇടയിലൂടെ എമിറേറ്റ്‌സ് റോഡിലേക്കുള്ള ട്രിപ്പോളി സ്ട്രീറ്റിലാണ് മാൾ പ്രവർത്തനം തുടങ്ങിയിട്ടുളളത്. രാജ്യത്ത് ഭക്ഷ്യ സുരക്ഷാ സംവിധാനം ഒരുക്കണമെന്നുളളതാണ് യുഎഇ ഭരണനേതൃത്വത്തിന്‍റെ നിർദ്ദേശം. അതിനനുസരിച്ചാണ്, യൂണിയന്‍ കോപ്പ് പ്രവർത്തിക്കുന്നതെന്നും അല്‍ ഫലാസി പറഞ്ഞു. 34.7 കോടി ദിർഹം നിർമാണ ചെലവിൽ 685112 ചതുരശ്രയടിയിലാണ് മാൾ വ്യാപിച്ചുകിടക്കുന്നത്. ഓരോ ചതുരശ്രയടിക്കും 373 ദിർഹം ചെലവഴിച്ചാണ് നിർമാണം. അഞ്ച് നിലകളാണ് കെട്ടിടത്തിനുള്ളത്. 28 സെയിൽ പോയിന്‍റുകളും രണ്ട് ഹൈപ്പർമാർക്കറ്റുകളുമുണ്ട്. കൂടാതെ 42 സ്റ്റോറുകളാണ് മാളിലുള്ളത്. ഈ സ്‌റ്റോറുകളിൽ 26 എണ്ണം ഗ്രൗണ്ട് ഫ്ളോറിലും 16 എണ്ണം ഒന്നാം നിലയിലുമാണ്. 11 കൊമേഴ്‌സ്യൽ കിയോസ്‌കുകളുമുണ്ട്. ഷോപ്പുകളിൽ 37 എണ്ണം ഇതിനകം വാടകയ്ക്ക് നൽകിയിട്ടുണ്ടെന്നും 10 കിയോസ്കുകളാണ് വാടകയ്ക്ക് നല്കിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. അന്തർദേശിയ പ്രാദേശിക ബ്രാന്‍ഡുകളുടെ ഷോപ്പുകളും റസ്റ്ററന്‍റുകളും കൂടാതെ മെഡിക്കല്‍ സെന്‍റർ ഫാർമസി ജ്വല്ലറി സ്റ്റോറുകള്‍ എന്നിവയും അല്‍ വർഖ സിറ്റിമാളിലുണ്ട്.

Leave a Reply