തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ 91.46 % പുതുമുഖങ്ങൾ 8.54 % മാത്രം സിറ്റിംഗ് മെംബർമാർ –

  0
  683


  മലപ്പുറം:
  തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗിൻറെ പ്രതിനിധികളായി മത്സരിക്കുന്ന സ്ഥാനാർഥികളിൽ 91 % പുതുമുഖങ്ങൾ – കൃത്യം കണക്ക് നോക്കിയാൽ 91 – 46% പുതുമുഖങ്ങളാണ് – 8.54 % സ്ഥാനാർത്ഥികൾ മാത്രമാണ് സിറ്റിoഗ് മെമ്പർമാർ വീണ്ടും മത്സരിക്കുന്നത്- 3 തവണ മെമ്പർമാരായവർ വീണ്ടും മത്സരിക്കരുതെന്നും ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം അംഗങ്ങൾ മത്സരരംഗത്ത് ഉണ്ടാകരുതെന്നും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നിർദേശിച്ചിരുന്നു – ഇതിൽ യാതൊരു ഇളവും നൽകാതെ കർശനമായി മുസ്ലിംലീഗ് നടപ്പിലാക്കുകയും ചെയ്തിരുന്നു –
  ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി കളിലേക്കും മുസ്ലിം ലീഗിൻ്റെ പ്രതിനിധികളായി മത്സരിക്കുന്നത് ആകെ1463 സ്ഥാനാർത്ഥികളാണ് – ഇവരിൽ 125 പേർ മാത്രമാണ് നിലവിൽ സിറ്റിങ് മെമ്പർമാരായുള്ളത് – ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന 1028 സ്ഥാനാർത്ഥികളിൽ 943 സ്ഥാനാർത്ഥികളും പുതുമുഖങ്ങളാണ് – 85 പേർ മാത്രമാണ് സിറ്റിങ് മെമ്പർമാർ – (8 – 26% )
  മുനിസിപ്പാലിറ്റികളിലേക്ക് മത്സരിക്കുന്ന 278 സ്ഥാനാർത്ഥികളാണ് മുസ്ലിം ലീഗ് പ്രതിനിധികൾ – ഇവരിൽ 253 സ്ഥാനാർത്ഥികളും പുതുമുഖങ്ങളാണ് – 25 പേർ മാത്രമാണ് സിറ്റിങ് കൗൺസിലർമാർ – ( 9%) ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മുസ്ലിംലീഗ് പ്രതിനിധികളായി 135 പേർ മത്സരിക്കുന്നതിൽ 125 പേരും പുതുമുഖങ്ങളാണ് – 10 സ്ഥാനാർത്ഥികൾ മാത്രമാണ് സിറ്റിംഗ് അംഗങ്ങൾ – (7-40%) ജില്ലാ പഞ്ചായത്തിലേക്ക് 22 പേർ മത്സരിക്കുന്നതിൽ 5 പേർ മാത്രമാണ് – സിറ്റിംഗ് അംഗങ്ങൾ – 18 പേരും പുതുമുഖങ്ങളാണ് –

  Leave a Reply