രക്തം നൽകൂ…പുഞ്ചിരി സമ്മാനിക്കൂ… യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് രക്തദാനസന്ദേശവുമായി ദുബായ് കാസർഗോഡ് ജില്ലാ കെ.എം.സി.സി

0
94

ദുബായ്: “രക്തം നൽകൂ.. പുഞ്ചിരി സമ്മാനിക്കൂ.. എന്ന സന്ദേശവുമായി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബായ് കൈൻഡ്നസ്സ് ഗ്രൂപ്പുമായി സഹകരിച്ച് കൊണ്ട് യു.എ.ഇയുടെ 49ആം ദേശീയ ദിനമായ ഡിസംബർ 2നു രാവിലെ 10മണി മുതൽ ഉച്ചക്ക് 4മണിവരെ ലത്തീഫ ആശുപത്രി അങ്കണത്തിൽ വെച്ച് ദുബായ് ഹെൽത്ത് അതോറിറ്റി പ്രത്യേകം സജ്ജമാക്കിയ ടെന്‍റില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.. ക്യാമ്പിലൂടെ 1000 യൂണിറ്റ് രക്തം ദുബായ് ബ്ലഡ് ബാങ്കിനു കൈമാറും. രക്തം ദാനം ചെയ്യുന്നതിലൂടെ രക്തദാതാവ് രാജ്യത്തിനു പുഞ്ചിരി നൽകുന്നു എന്ന മഹത്തായ സന്ദേശമാണു ഈ ഒരു മെഗാ രക്തദാന ക്യാമ്പിലൂടെ സമൂഹത്തിനു നൽകുന്നതെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്‍റ് റാഫി പള്ളിപ്പുറം ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീം ഭാരവാഹികളായ അന്‍വ‍ർ വയനാട് സിയാബ് തെരുവത് എന്നിവർ പറഞ്ഞു. വിവിധ മണ്ഡലം കമ്മിറ്റികൾക്കുള്ള കോഡിനേറ്റർ മാരായി മഞ്ചേശ്വരം മഹ്മൂദ് ഹാജി പൈവളിഗെ കാസറഗോഡ്. ഫൈസൽ മൊഹ്സിന് ഉദുമ കെ പി അബ്ബാസ് കാഞ്ഞങ്ങാട് സി എച് നൂറുദ്ദിൻ തൃക്കരിപ്പൂർ സലാം തട്ടാനാച്ചേരി എന്നിവരെ തെരുഞ്ഞെടുത്തു
കോവി‍ഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ചേർന്ന ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളുടെ യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ , സി എച്. നൂറുദ്ദിൻ കാഞ്ഞങ്ങാട് , അബ്ദുറഹ്മാൻ ബീച്ചാരക്കടവ് , അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ , കെ പി അബ്ബാസ് കളനാട് , സലാം തട്ടാനാച്ചേരി ,ഫൈസൽ മൊഹ്സിന് തളങ്കര . തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് നന്ദി പറഞ്ഞു

Leave a Reply