ഡിസീസ്ഡ് കെയർ യൂണിറ്റ് അഷ്‌റഫ് പാവൂർ ചെയർമാൻ. ഇബ്രാഹിം ബേരിക്ക ജന.കൺവീനർ

0
393

ദുബായ്: ദുബായിൽ വച്ച് മരിക്കുന്നവരുടെ അനന്തര കാര്യങ്ങൾ നിർവഹിക്കാൻ ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസീസ്ഡ് കെയർ യൂണിറ്റ് രൂപീകരിച്ചു. ചെയർമാനായി അഷ്‌റഫ് പാവൂരും ജനറൽ കൺവീനറായി ഇബ്രാഹിം ബേരികെയും കൺവീനർമാരായി സുഹൈൽ കോപ്പ,ഷബീർ കീഴൂർ,ബഷീർ പാറപ്പള്ളി,ഷബീർ കൈതക്കാട് എന്നിവരും നിയമിതരായി.
കോവിഡ് പശ്ചാത്തലത്തിലും അതിന് മുന്‍പും
ദുബായിൽ മരിക്കുന്നവരുടെ മറ്റ് രേഖകള്‍ ശരിയാക്കുന്നതിന് വേണ്ടി ബന്ധുക്കൾ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ മരിച്ചയാളുടെ ഭൗതിക ശരീരം ദുബായിൽ സംസ്കരിക്കുന്നതിനോ,നാട്ടിലെത്തിക്കുന്നതിനോ ആവശ്യമായ നിയമ സഹായം ചെയ്യുന്നതിനാണ് പ്രസ്തുത സമിതിയെ തെരെഞ്ഞെടുത്തത്.ഇതിനോടകം ഒരുപാട് പേരെ ജാതി മത രാഷ്ട്ര വ്യത്യാസമില്ലാതെ നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടി കെഎംസിസി വളരെ ക്രിയാത്മകമായി ഇടപെട്ടിരുന്നു.
ഇനി മുതൽ തെരെഞ്ഞെടുക്കപ്പെട്ട സമിതി അതിനു നേതൃത്വം നൽകുമെന്ന് ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് റാഫി പള്ളിപ്പുറം ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് എന്നിവർ അറിയിച്ചു. ആശുപത്രി സംബന്ധമായ കാര്യങ്ങൾക്കായി സി എച് നൂറുദ്ദിൻ കാഞ്ഞങ്ങാട് ചെയർമാനായും ഡോക്ടർ ഇസ്മായിൽ ജനറൽ കൺവീനറുമായ മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തിച്ചു വരികയാണ്.. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ചേർന്ന ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളുടെ യോഗത്തിൽ ആക്ടിങ് പ്രസിഡന്‍റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ , സി എച്. നൂറുദ്ദിൻ കാഞ്ഞങ്ങാട് , അബ്ദുറഹ്മാൻ ബീച്ചാരക്കടവ് , അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ , കെ പി അബ്ബാസ് കളനാട് , സലാം തട്ടാനാച്ചേരി ,ഫൈസൽ മൊഹ്സിന് തളങ്കര . തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് നന്ദി പറഞ്ഞു

Leave a Reply