ഷാ‍ർജ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് ഇന്ന് സമാപനം

0
182

11 ദിവസം നീണ്ടുനിന്ന വായനയുടെ ഉത്സവത്തിന് ഇന്ന് സമാപനം. പുസ്തക മേളയുടെ ചരിത്രത്തില്‍ ആദ്യമായാണ്, സാംസ്കാരിക സംവാദങ്ങള്‍ വിർച്വലായി സംഘടിപ്പിച്ചുകൊണ്ടാണ് മേള നടക്കുന്നത്. പുസ്തകങ്ങളുടെ വില്‍പനയും പ്രദർശനവും ഷാർജ എക്സ്പോ സെന്‍ററിലും നടന്നു. കോവിഡ് പ്രതിരോധമുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടാണ് മേള നടന്നത്. രജിസ്ട്രേഷന്‍ മുഖേന എക്സ്പോ സെന്‍ററിലേക്കുളള പ്രവേശനം നിയന്ത്രിച്ചിരുന്നു. 73 രാജ്യങ്ങളില്‍ നിന്നുള്ള 1024 പ്രസാധകരും 30 ലേറെ ഭാഷകളിലായി 80,000 ത്തോളം പുതിയ പുസ്തകങ്ങളും ഇത്തവണമേളയുടെ ഭാഗമായി. ഇന്ത്യയില്‍ നിന്ന് ശശി തരൂരും രവീന്ദ്രർ സിംഗും വിർച്വല്‍ സംവാദത്തിലൂടെ മേളയുടെ ഭാഗമായി. എക്സ്പോ സെന്‍ററിലെ എല്ലാ പ്രവേശന കവാടങ്ങളിലും ശരീരോഷ്മാവ് രേഖപ്പെടുത്താന്‍ തെർമല്‍ സ്കാനറുകള്‍ സ്ഥാപിച്ചു. സാമൂഹിക അകലം പാലിക്കാനുളള മുന്നറയിപ്പ് ബോർഡുകളുമുണ്ട്. ഓരോ പകലിനുശേഷവും അണുനശീകരണം നടത്തി.യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് പുസ്തകമേള നടന്നത്.

Leave a Reply