ഈ സീസണിലെ രണ്ടാം ഗിന്നസ് റെക്കോ‍ർഡ് സ്വന്തമാക്കി ഗ്ലോബല്‍ വില്ലേജ്

0
214

ഗ്ലോബല്‍ വില്ലേജ് ഇത്തവണത്തെ രണ്ടാം ഗിന്നസ് വേള്‍ഡ് റെക്കോ‍ർഡും സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ എല്‍ ഇ ഡി ലൈറ്റുകള്‍ ഘടിപ്പിച്ച കാർ സ്റ്റണ്ട് ഷോ സർവൈവറിന്‍റെ ഭാഗമായി ദുബായിലെ നിരത്തുകളില്‍ പ്രദക്ഷിണം നടത്തി. 37,676 എല്‍ ഇ ഡി ലൈറ്റുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചത്.

ഗ്ലോബല്‍ വില്ലേജിന്‍റെ സിൽവർ ജൂബിലി വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഈ സീസണിൽ 25 റെക്കോർഡുകൾ സ്വന്തമാക്കുകയാണ് ലക്ഷ്യം. നേരത്തെ ഉദ്ഘാടത്തോട് അനുബന്ധിച്ച് നടത്തിയ സംഗീത വിരുന്നില്‍ ഈ സീസണിലെ ആദ്യ ഗിന്നസ് റെക്കോ‍ർഡ് സ്വന്തമാക്കിയിരുന്നു.

Leave a Reply