മാധ്യമപ്രവർത്തന മേഖല ശുദ്ധീകരിക്കേണ്ടതുണ്ടെന്ന് മുഷിന്‍ അല്‍ റംലി

0
191

വായനയിലേക്ക് കൂടുതല്‍ ഇറങ്ങിചെല്ലണമെന്ന് ഇറാഖി എഴുത്തുകാരനായ മുഷിന്‍ അല്‍ റംലി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ വി‍ർച്വല്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വായനയുടെ പ്രാധാന്യം കോവിഡ് മഹാമാരി കാണിച്ചുതരുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ വലിയ സ്വാധീനവും കാണാതെ പോകരുത്. സമൂഹമാധ്യമങ്ങളുടെ വരവിന് മുന്‍ വിവരങ്ങള്‍ അറിയാന്‍ പത്രങ്ങളെ ആശ്രയിക്കുകയെന്നുളളതായിരുന്നുവഴി.എന്നാല്‍ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ വിശ്വാസ്യതയെന്നുളളത് വലിയ ചോദ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തനമേഖല ശുദ്ധികരിക്കപ്പെടേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തനത്തില്‍ വസ്തുതാപരമായ കാര്യങ്ങള്‍ക്കാണ് മുന്‍ തൂക്കം നല്കുന്നതെങ്കില്‍, സാഹിത്യ മേഖലയില്‍ അത് മനുഷ്യത്വമെന്നുളള രീതിയിലേക്ക് മാറുന്നു. കോവിഡ് ഒരു നുണയാണെന്ന് വിശ്വസിക്കുന്ന കുറച്ച് പേരെങ്കിലും ഇപ്പോഴും നമുക്കിടയിലുണ്ട്. നേരും നുണയും തമ്മിലുളള അന്തരം വളരെ കുറവാണെന്നെന്നായിരുന്നു മാധ്യമപ്രവർത്തകനായ അലി ഭായ് ബ്രൌണിന്‍റെ അഭിപ്രായം. സമകാലിക എഴുത്തിൽ ആധുനിക ലോകത്തിന്‍റെ സ്വാധീനം എന്നുളളതായിരുന്നു വിർച്വല്‍ സംവാദത്തിന്‍റെ വിഷയം. ഡേറ്റ്സ് ഓൺ മൈ ഫിംഗേഴ്സ്, ദ് പ്രസിഡന്‍റസ് ഗാർഡൻസ് എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് അൽ റംലി. കോവിഡ് കാലത്തും ആഴമുളള സംവാദങ്ങളിലൂടെ ലോകത്തിന് വായിക്കാന്‍ പുതിയ വഴികളൊരുക്കുകയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള.

Leave a Reply