ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിച്ച് ഫ്രഞ്ച് അംബാസി‍ഡർ

0
212

സംയുക്ത സാംസ്കാരിക പരിപാടികൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരിയും, യുഎഇയിലെ ഫ്രാൻസ് അംബാസഡർ എച്ച്ഇ സേവ്യർ ചാറ്റലും. യുഎഇ -ഫ്രഞ്ച് പൗരന്മാ‍ തമ്മിലുളള ആശയസംവാദമുള്‍പ്പടെയുളള കാര്യങ്ങള്‍ ഇരുവരും ചർച്ച ചെയ്തു. തിങ്കളാഴ്ചയാണ് ഫ്രഞ്ച് അംബാസി‍ഡർ ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവവേദി സന്ദർശിച്ചത്.

കോവിഡ് കാലത്ത് വിപണി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഫ്രഞ്ച് പ്രസാധകരുമായും പ്രാദേശിക, അറബ്, അന്താരാഷ്ട്ര പ്രസാധക സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ഇരുവരും ചർച്ച നടത്തി. എസ്‌ബി‌എ സംഘടിപ്പിച്ച വാർ‌ഷിക എക്സിബിഷനുകൾ‌, പരിപാടികൾ‌, സാംസ്കാരിക സംരംഭങ്ങൾ‌, എസ്‌ഐ‌ബി‌എഫ്, ഷാർ‌ജ ചിൽ‌ഡ്രൻ‌സ് റീഡിംഗ് ഫെസ്റ്റിവൽ, ഷാർ‌ജ പബ്ലിഷിംഗ് സിറ്റി ഫ്രീ സോൺ എന്നിവയെക്കുറിച്ച് അൽ അമേരി ഓ‍ർമ്മിപ്പിച്ചു.

Leave a Reply