ലോസ്റ്റ് ആന്‍റ് ഫൗണ്ട്, നേട്ടം സ്വന്തമാക്കി ദുബായ് ആ‍ർടിഎ

0
177

പൊതു ഗതാഗത സംവിധാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ടാക്സികളില്‍ മറന്നുവയ്ക്കപ്പെട്ട സാധനങ്ങള്‍ തിരിച്ചുനല്കുന്നതില്‍ മുന്‍പന്തിയിലാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട്ട് അതോറിറ്റി. ഇത്തരത്തില്‍ റിപ്പോ‍ർട്ട് ചെയ്യപ്പെട്ട സംഭവങ്ങളില്‍ 99.9 ശതമാനം കേസുകളും പരിഹരിക്കപ്പെട്ടതായി അധികൃതർ പറഞ്ഞു. 2020 ല്‍ ലോസ്റ്റ് ആന്‍റ് ഫൗണ്ട് യൂണിറ്റിലെത്തിയത് 31,073 കേസുകളാണ്.
ജനുവരി മുതല്‍ സെപ്റ്റംബർ വരെയുളള കണക്കാണിത്. . ഇതിൽ 99.9 ശതമാനം കേസുകളും പരിഹരിച്ചു. 619,000 ദിർഹം, 7836 മൊബൈൽ ഫോണുകൾ, 453 പാസ്‌പോർട്ടുകൾ, 1201 ഇലക്ട്രോണിക് വസ്തുക്കൾ, 254 ലാപ്‌ടോപ്പ് തുടങ്ങിയവയാണ് ഇക്കാലയളവിൽ ആർ.ടി.എ. ടാക്‌സികളിൽനിന്നും കണ്ടെത്തിനൽകിയത്. ഡ്രൈവർമാരുടെ സത്യസന്ധതയും സഹകരണവുമാണ് ഈ നേട്ടം കൈവരിക്കാന്‍ ആ‍ർടിഎയെ സഹായിച്ചതെന്ന് കസ്റ്റമർ ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മെഹൈല അൽ സാഹ്മി പറഞ്ഞു.

Leave a Reply