മെഹ്റീന്‍ സലീം എഴുതുന്നു, ദ വേൾഡ് ഈസ് നോട്ട് ഓൾ സൺഷൈൻ ആൻഡ് ഹാപ്പിനസ്

0
136

ഒന്‍പതാം ക്ലാസ് വിദ്യാർഥിനി മെഹ്‌റീൻ സലിമിന്‍റെ ദ വേൾഡ് ഈസ് നോട്ട് ഓൾ സൺഷൈൻ ആൻഡ് ഹാപ്പിനസ് എന്ന ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു. യു.എ.ഇ. സ്വദേശിയും നടനും അവതാരകനുമായ അലി അൽ കാജയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം നിർവ്വഹിച്ചത്. പുസ്തക മേളയുടെ എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് കെ. മോഹൻകുമാറാണ് ആദ്യ കോപ്പി ഏറ്റുവാങ്ങി.ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ സലിമിന്‍റെ മകളാണ് മെഹ്‌റീൻ സലിം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്കും മെഹ്‌റിൻ പുസ്തകം സമ്മാനിച്ചു. സഹോദരൻ റിസ്‌വാൻ സലിം, ബ്രോണറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.പി. അബ്ദുൽ സഹീർ, ലിപി അക്ബർ തുടങ്ങയവർ സംബന്ധിച്ചു. മച്ചിങ്ങൽ രാധാകൃഷ്ണൻ, ബഷീർ തിക്കോടി എന്നിവർ പുസ്തകം പരിചയപ്പെടുത്തി. ദുബായ് വെല്ലിങ്ടൺ സ്കൂളിലെ വിദ്യാർഥിനിയാണ് മെഹ്‌റീൻ സലിം. മൈ സേവിയർ ആയിരുന്നു ആദ്യപുസ്തകം.

Leave a Reply