വ‍ർണങ്ങള്‍കൊണ്ട് കഥപറയുന്നൊരിടം

0
154

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 1024 പ്രസാധകർ ദശലക്ഷകണക്കിന് പുസ്തകങ്ങളാണ് പ്രദർശിപ്പിക്കുന്നത്. എന്നാല്‍ ഒന്നാം നമ്പർ ഹാളില്‍ പുസ്തക വർണങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ഒരിടമുണ്ട്. കളിപ്പാട്ടങ്ങളുടെ ചിത്രങ്ങളും കൌതുകങ്ങളും കൊണ്ട് ചുമരുകള്‍ നിറയുന്ന ഇരിടം. കുട്ടികള്‍ക്കായി കളിക്കാനൊരിടവും ഇവിടെയൊരുക്കിയിട്ടുണ്ട്. വലിയ കഥാപുസ്തകങ്ങളും ശ്രദ്ധയാകർഷിക്കും. വലിയ പുസ്തകങ്ങള്‍ പങ്കുവച്ചുളള വായനയും , ഒപ്പം വീട്ടിലായാലും ക്ലാസ്റൂമിലായാലും ഉറക്കെയുളള വായനയും പ്രോത്സാഹിപ്പിക്കുമെന്ന് യുഎഇ സ്വദേശിയായ ഫാത്തിമ അല്‍ ബ്രേക്കി പറയുന്നു. അറബികിലാണ് പുസ്തകങ്ങളൊക്കെയും.

8 വയസുവരെയുളള പ്രായം വളരെ പ്രധാനപ്പെട്ടതാണ്. അവരെ പുസ്തകങ്ങളിലേക്ക് ആകർഷിക്കാന് വലിയ അക്ഷരങ്ങള്‍ക്കും നിറങ്ങള്ക്കും കഴിയും. കുട്ടികള്‍ക്ക് ശ്രദ്ധയോടെ വായിച്ച് കഥകള്ക്കൊപ്പം സഞ്ചരിക്കാനും സാധിക്കുന്നുവെന്നും അവർ പറയുന്നു. അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇതിനകം തന്നെ കുട്ടികളുടെ ഇഷ്ടകേന്ദ്രമായി മാറികഴിഞ്ഞു ഹാള്‍ നമ്പ‍ർ 1.

Leave a Reply