ഖമറുന്നിസ അൻവറിന്‍റെ പെണ്‍കരുത്തിന്‍റെ നാള്‍വഴികള്‍ പ്രകാശനം ചെയ്തു

0
264

ഖമറുന്നിസ അൻവർ എഴുതിയ ‘പെൺകരുത്തിന്‍റെ നാൾവഴികൾ’ എന്ന പുസ്തകത്തിന്‍റെ ഗൾഫ് പ്രകാശനം നടന്നു. ഷാർജ പുസ്തകോത്സവത്തിൽ വച്ച്, തസ്‌നിം കാസിം, സറീന ഇസ്മായിൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. പെണ്‍ശക്തിയുടെ അതിജീവനത്തിന്‍റെ സന്ദേശമാണ് പുസ്തകം നല്കുന്നതെന്ന്, അറബ് എഴുത്തുകാരി മറിയം അൽഷിനാസി അഭിപ്രായപ്പെട്ടു. യു.എ.ഇ. കെ.എം.സി.സി. ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, ഖജാൻജി നിസാർ തളങ്കര, അബ്ദു ശിവപുരം, അബ്ദുല്ല മല്ലച്ചേരി തുടങ്ങിയവർ സംസാരിച്ചു. റീന സലിം പുസ്തകം പരിചയപ്പെടുത്തി. സഫിയ മൊയ്ദീൻ, സൈനബ അബ്ദുല്ല, ജുമാന കരീം എന്നിവർ ആശംസ നേർന്നു. എഴുത്തുകാരി ഖമറുന്നിസ അൻവർ സൂമിൽ സന്നിഹിതയായി.

പെണ്‍കരുത്തിന്റെ നാള്‍വഴികള്‍’ ഒക്‌ടോബര്‍ 25ന് പാണക്കാട്ട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തിരുന്നു. എഴുത്തുകാരിയുടെ ജീവിതത്തിന്റെ നേര്‍ചിത്രം പകര്‍ത്തിയ ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണനാണ്. ലിപി യാണ് പ്രസാധകർ. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ലിപി സ്റ്റാളില്‍ പുസ്തകം ലഭ്യമാണ്

Leave a Reply